രണ്ട് ദിവസവും ഏഴുവിക്കറ്റും ബാക്കി,ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി വേണ്ടത് 429 റണ്‍സ്


സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിന്‍ സ്വപ്നതുല്യമായ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്

Photo: twitter.com|BCCI

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സ്വന്തമാക്കി ഇന്ത്യ. രണ്ടാമിന്നിങ്‌സില്‍ സെഞ്ചുറി നേടിയ അശ്വിന്റെ മികവില്‍ 286 റണ്‍സ് നേടിയ ഇന്ത്യ 482 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണു. 50 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 53 ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. രണ്ട് റണ്‍സുമായി ജോ റൂട്ടും 19 റണ്‍സുമായി ഡാന്‍ ലോറന്‍സും പുറത്താവാതെ നില്‍ക്കുന്നു.രണ്ടു ദിവസവും ഏഴുവിക്കറ്റുകളും ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി 429 റണ്‍സ് വേണം.വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 17-ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 3 റണ്‍സെടുത്ത ഡോം സിബ്ലിയാണ് പുറത്തായത്. താരത്തെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

സിബ്ലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ലോറന്‍സിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ റോറി ബേണ്‍സ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ സ്‌കോര്‍ 49-ല്‍ നില്‍ക്കെ 25 റണ്‍സെടുത്ത ബേണ്‍സിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ബേണ്‍സിന്റെ ശ്രമം വിഫലമായി. താരത്തിന്റെ ബാറ്റിലുരസിയ പന്ത് വിരാട് കോലി കൈയ്യിലൊതുക്കി.

ബേണ്‍സിന് പകരം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ചിനെ തൊട്ടടുത്ത ഓവറില്‍ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. പൂജ്യനായി മടങ്ങിയ ലീച്ചിന് പിന്നാലെ നായകന്‍ ജോ റൂട്ട് ക്രീസിലെത്തി. പിന്നീട് വിക്കറ്റ് വീഴാതെ റൂട്ടും ഡാന്‍ ലോറന്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കാത്തു.

സെഞ്ചുറിയുമായി തിളങ്ങിയ രവിചന്ദ്ര അശ്വിന്റെയും 62 റണ്‍സ് നേടിയ നായകന്‍ വിരാട് കോലിയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ 286 റണ്‍സെടുത്തത്.

സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിന്‍ സ്വപ്നതുല്യമായ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 106 റണ്‍സെടുത്ത താരം അവസാനക്കാരനായാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ജാക്ക് ലീച്ചും നാലുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒലി സ്‌റ്റോണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

54 റണ്‍സിന് ഒന്ന് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച വലിയ തകര്‍ച്ചയാണ് നേരിട്ടത്. സ്‌കോര്‍ 52-ല്‍ നില്‍ക്കെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീണു. ഏഴുറണ്‍സെടുത്ത പൂജാരയെ ഒലി പോപ്പ് റണ്‍ ഔട്ടാക്കി. സിംഗിളെടുക്കാന്‍ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്പോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈയ്യിലെത്തിച്ചു. അതിവേഗത്തില്‍ താരം റണ്‍ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയ്യില്‍ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ താരം റണ്‍ ഔട്ടായി.

പിന്നാലെ ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മയും പുറത്തായി. 26 റണ്‍സെടുത്ത രോഹിത് ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് പുറത്തായത്. തൊട്ടുപിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ ഋഷഭ് പന്തിനെ പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കി.

എട്ട് റണ്‍സെടുത്ത പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു. എന്നാല്‍ മറുവശത്ത് വിരാട് കോലി മികച്ച ഷോട്ടുകളുമായി ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 86-ല്‍ നില്‍ക്കെ അജിങ്ക്യ രഹാനെയെക്കൂടെ നഷ്ടമായതോടെ ഇന്ത്യ വലിയ തിരിച്ചടി നേരിട്ടു. മോയിന്‍ അലിയുടെ പന്തില്‍ ഒലി പോപ്പ് പിടിച്ചാണ് രഹാനെ പുറത്തായത്. വെറും 10 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 86 ന് അഞ്ച് എന്ന നിലയിലായി ഇന്ത്യ.

പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനും കാര്യമായൊന്നും ചെയ്യാനായില്ല. സ്‌കോര്‍ 106-ല്‍ നില്‍ക്കെ ഏഴ് റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെ പുറത്താക്കി മോയിന്‍ അലി ഇന്ത്യയുടെ ആറാം വിക്കറ്റ് പിഴുതു. താരത്തെ അലി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇന്ത്യ വലിയ തകര്‍ച്ച നേരിട്ടു. എന്നാല്‍ അക്ഷറിന് ശേഷം ക്രീസിലെത്തിയ അശ്വിന്‍ കോലിയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതിനിടയില്‍ വിരാട് കോലി അര്‍ധസെഞ്ചുറി നേടി.

107 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അര്‍ധശതകം പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ടെസ്റ്റിലെ 27-ാം അര്‍ധസെഞ്ചുറിയാണിത്. 106 ന് ആറ് എന്ന നിലയില്‍ നിന്നും ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 202 റണ്‍സിലെത്തിച്ചു.

എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് മോയിന്‍ അലി വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 149 പന്തുകളില്‍ നിന്നും 62 റണ്‍സ് നേടി ഇന്നിങ്‌സിന്റെ നെടുംതൂണായി മാറിയ വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. കോലി പുറത്താകുമ്പോള്‍ ഇന്ത്യ 106-ല്‍ നിന്നും 202-ല്‍ എത്തിയിരുന്നു. കോലിയ്ക്ക് പിന്നാലെ വന്ന കുല്‍ദീപിനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. കുല്‍ദീപിനെയും അലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

പിന്നീട് ക്രീസിലെത്തിയ ഇഷാന്തിനെ കൂട്ടുപിടിച്ച് അശ്വിന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. പത്താം വിക്കറ്റില്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ ഏഴുറണ്‍സെടുത്ത ഇഷാന്തിനെ പുറത്താക്കി ജാക്ക് ലീച്ച് ഇന്ത്യയുടെ ഒന്‍പതാം വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ വന്ന സിറാജിനെ കൂട്ടുപിടിച്ച് അശ്വിന്‍ സെഞ്ചുറി സ്വന്തമാക്കി. 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. അശ്വിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.

സെഞ്ചുറി നേടിയതിന് പിന്നാലെ അശ്വിന്‍ പുറത്തായി. 106 റണ്‍സെടുത്ത അശ്വിനെ സ്‌റ്റോണ്‍ പുറത്താക്കി. 16 റണ്‍സെടുത്ത് സിറാജ് പുറത്താവാതെ നിന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: India vs England second test match day three Chennai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented