കെഎൽ രാഹുലിന്റെ ബാറ്റിങ് | Photo: BCCI
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ മികവില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു. രാഹുലിന്റെ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും കെഎല്‍ രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 43.4 ഓവറില്‍ 126 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 145 പന്തില്‍ 83 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിതിന്റെ ബാറ്റില്‍ നിന്ന് 11 ഫോറും ഒരു സിക്സും പിറന്നു. പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 23 പന്തില്‍ ഒമ്പത് റണ്‍സെടുത്ത പൂജാരയെ ആന്‍ഡേഴ്സണ്‍ ജോണി ബെയര്‍സ്റ്റോയുടെ കൈയിലെത്തിച്ചു.
എന്നാല്‍ പിന്നീട് മൂന്നാം വിക്കറ്റില്‍ രാഹുലും വിരാട് കോലിയും ഒത്തുചേരുകയായിരുന്നു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കോലി 90 പന്തില്‍ 39 റണ്‍സുമായും രാഹുല്‍ 218 പന്തില്‍ 105 റണ്‍സോടേയും പുറത്താകാതെ നില്‍ക്കുകയാണ്.
മഴയെ തുടര്‍ന്ന് വൈകിയാണ് രണ്ടാം ടെസ്റ്റ് തുടങ്ങിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്ന മത്സരത്തില്‍ മഴ പെയ്തതോടെ അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
Content Highlights: India vs England Second Test Cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..