Photo: twitter.com|BCCI
ചെന്നൈ: ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ബര്‍ത്ത് എന്ന വലിയ ലക്ഷ്യവുമായി ഇന്ത്യയും ഇംഗ്ലണ്ടും മത്സരിക്കാനിറങ്ങുന്നു.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍. ഈ പിച്ചില്‍ ആദ്യദിവസങ്ങളില്‍ ബാറ്റിങ്ങിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല, അവസാനഘട്ടത്തില്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കും എന്നാണ് പ്രവചനം. അതുകൊണ്ട് ആസൂത്രണത്തിന്റെ പണിപ്പുരയിലാണ് ഇരുടീമുകളും.
ഓസ്‌ട്രേലിയയ്‌ക്കെതിരേ ചരിത്രവിജയം നേടിയ ടീമില്‍ ഇല്ലാതിരുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ തിരിച്ചെത്തിയതോടെ ടീം ഇന്ത്യയുടെ കരുത്ത് കൂടി. ഇപ്പോള്‍ അന്തിമ ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കണം എന്നതായി ആലോചന.
ഓസീസിനെതിരായ പരമ്പര വിജയത്തില്‍ പ്രധാന പങ്കുവഹിച്ച പേസര്‍ മുഹമ്മദ് സിറാജിന്റെ സ്ഥാനംപോലും സംശയത്തിലാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് വിഭാഗത്തില്‍ പിന്നെ ഒരു ഒഴിവിലേക്ക് സിറാജും ഇഷാന്ത് ശര്‍മയും മത്സരിക്കുന്നു.
സ്പിന്‍ ശക്തി എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് ആലോചന തുടരുന്നത്. അശ്വിനൊപ്പം മറ്റു രണ്ടു സ്ഥാനങ്ങള്‍ക്കായി ഇടംകൈയന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും മത്സരിക്കുന്നു.
ഇംഗ്ലണ്ടിന് ഇടംകൈയന്‍ സ്പിന്‍ കളിക്കുന്നതില്‍ വലിയ പരിമിതിയുണ്ട്. ഈയിടെനടന്ന ടെസ്റ്റില്‍ ലങ്കയുടെ ഇടംകൈന്‍ സ്പിന്നര്‍ ലസിത് എംബുള്‍ദെനിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ കഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ചൈനാമെന്‍ ബൗളറായ കുല്‍ദീപ് ഇലവനിലെത്താന്‍ കൂടുതല്‍ സാധ്യതയുണ്ട്.
ബാറ്റിങ്ങില്‍, വിരാട് കോലി തിരിച്ചെത്തിയതാണ് ഇന്ത്യന്‍ ടീമിലെ വലിയ മാറ്റം.
Content Highlights: India vs England first test match will begin tomorrow
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..