ഇന്ത്യയുടെ വിക്കറ്റാഘോഷം | Photo: ICC
ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ റൂട്ട് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ജോണി ബെയര്‍സ്‌റ്റോ 30ഉം സാം കറന്‍ 32ഉം റണ്‍സ് കണ്ടെത്തി.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറയുടെ പേരില്‍ ഒമ്പത് വിക്കറ്റായി.മുഹമ്മദ് സിറാജും ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്.
നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 183 റണ്‍സിനെതിരേ ഇന്ത്യ 278 റണ്‍സ് അടിച്ചിരുന്നു. കെഎല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനില്‍പ്പാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രാഹുല്‍ 214 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 84 റണ്‍സെടുത്തപ്പോള്‍ ജഡേജ 86 പന്തില്‍ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് നേടി. ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ 26.5 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണ്‍ന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.
Content Highlights: India vs England First Test Day 4
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..