ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാട്ടില്ലെന്ന് ബട്ട്‌ലര്‍


ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 ഇന്ന് രാത്രി 10.30 മുതല്‍

Photo: twitter.com/BCCI

സതാംപ്ടണ്‍: എല്ലാത്തരത്തിലും അടിമുടി അഗ്രസീവായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഒരു ഭാഗത്ത്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അടിച്ചത് മതിയാകാതെ കാത്തിരിക്കുന്ന ഇന്ത്യയുടെ യുവതാരങ്ങള്‍ മറുഭാഗത്ത്. ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം. ഇന്ത്യന്‍സമയം രാത്രി 10.30 മുതല്‍ സതാംപ്ടണിലാണ് മത്സരം.

കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍താരങ്ങളൊന്നും ട്വന്റി 20-യില്‍ കളിക്കുന്നില്ല. ഇംഗ്ലണ്ടിനും പരിമിത ഓവറില്‍ വേറെ ടീമാണ്. എങ്കിലും ഇന്ത്യ ആ തോല്‍വിയുടെ നിരാശയും ഇംഗ്ലണ്ട് വിജയത്തിന്റെ ആവേശവും മറക്കാനായിട്ടില്ല.

കോവിഡ് കാരണം ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ സുഖംപ്രാപിച്ചു. വ്യാഴാഴ്ച ടീമിനെ നയിക്കാന്‍ അദ്ദേഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ കളിച്ച വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയവര്‍ വ്യാഴാഴ്ച കളിക്കില്ല.

കഴിഞ്ഞയാഴ്ച അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിര്‍ത്തിയേടത്തുനിന്നാണ് ഇന്ത്യ തുടങ്ങുക. ഈവര്‍ഷം ഒടുവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള അന്തിമ ഇലവനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കോച്ച് രാഹുല്‍ ദ്രാവിഡും ടീം മാനേജ്മെന്റും. ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിന് സീനിയര്‍ താരങ്ങളെല്ലാം എത്തും.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 യില്‍ ഓപ്പണറായി ഇറങ്ങി 42 പന്തില്‍ 77 റണ്‍സെടുത്ത മലയാളിതാരം സഞ്ജുവും അവസരം കാത്തിരിക്കുന്നു. വിക്കറ്റ് കീപ്പര്‍മാരായി ദിനേഷ് കാര്‍ത്തിക്കും ഇഷാന്‍ കിഷനും ടീമിലുണ്ടെന്നതാണ് സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി. പരിക്കുകാരണം ഋതുരാജ് ഗെയ്ക്വാദിന് അന്ന് രണ്ടു മത്സരത്തിലും ബാറ്റുചെയ്യാനായില്ല. അതിനു പകരമെത്തിയ ദീപക് ഹൂഡ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി (104) തിളങ്ങുകയും ചെയ്തു.

ഒയിന്‍ മോര്‍ഗന്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരിമിത ഓവര്‍ ടീമിന്റെ നായകപദവി ഏറ്റെടുത്ത ജോസ് ബട്ലര്‍ക്ക് നായകന്‍ എന്ന നിലയിലുള്ള ആദ്യ പരമ്പരയാണിത്. ട്വന്റി 20-യിലും ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുമെന്ന് ബട്ട്‌ലര്‍ മത്സരത്തിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനു കീഴില്‍ കളിച്ചിരുന്ന അതേ ശൈലിയില്‍ തന്നെ കളിക്കും. തോല്‍വികളില്‍ ഭയമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlights: India vs England first t20 today

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented