പിടിമുറുക്കി ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്


Photo: twitter.com/ICC

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബാറ്റര്‍മാര്‍ നല്‍കിയത്. നാലാം ദിനം ഇംഗ്ലണ്ട് സ്വന്തമാക്കി. അര്‍ധസെഞ്ചുറി നേടി ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടിരുന്നെങ്കിലും റൂട്ടും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഓപ്പണര്‍മാരായ സാക് ക്രോളി, അലക്‌സ് ലീസ്, ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് നിലംപൊത്തിയത്.

378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സാക് ക്രോളിയും അലക്‌സ് ലീസും ചേര്‍ന്ന് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് മികച്ച അടിത്തറ സമ്മാനിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും നായകന്‍ ബുംറയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല.

ഒടുവില്‍ ബുംറ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തുകളില്‍ നിന്ന് 46 റണ്‍സെടുത്ത സാക് ക്രോളിയെ അതിമനോഹരമായ ഒരു ഇന്‍സ്വിങ്ങറിലൂടെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഒലി പോപ്പിനും പിടിച്ചുനില്‍ക്കാനായില്ല. റണ്‍സെടുക്കുംമുന്‍പ് താരത്തെ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ച് ബുംറ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന ലീസ് അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച ലീസിനെ മുഹമ്മദ് ഷമി റണ്‍ ഔട്ടാക്കി. നോണ്‍ സ്‌ട്രൈക്കറായി നിന്ന ജോ റൂട്ടിന്റെ അനാവശ്യമായ ഓട്ടമാണ് ലീസിന്റെ പുറത്താവലിന് വഴിവെച്ചത്. 65 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ 56 റണ്‍സെടുത്ത ശേഷമാണ് ലീസ് പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് വിക്കറ്റില്ലാതെ 107 എന്ന സ്‌കോറില്‍ നിന്ന് മൂന്നിന് 109 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച ജോ റൂട്ട്-ജോണി ബെയര്‍സ്‌റ്റോ സഖ്യം ടീം സ്‌കോര്‍ 200 കടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ടീം സ്‌കോര്‍ 153-ല്‍ നില്‍ക്കേ പൂജാരയെ നഷ്ടമായി. 168 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്ത പൂജാരയെ സ്റ്റ്യുവര്‍ട്ട് ബ്രോഡ് അലക്‌സ് ലീസിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ പന്ത് അര്‍ധസെഞ്ചുറി നേടി. പൂജാരയ്ക്ക് പകരം വന്ന ശ്രേയസ്സ് അയ്യര്‍ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. . 19 റണ്‍സെടുത്ത ശ്രേയസ്സിനെ മാത്യു പോട്ടിസ് ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കൈയ്യിലെത്തിച്ചു.

ശ്രേയസ് പുറത്തായതിന് പിന്നാലെ അനാവശ്യ ഷോട്ട് കളിച്ച് ഋഷഭ് പന്തും പുറത്തായി. 57 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ച് ജോ റൂട്ടിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലൊന്നിച്ച രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ ഠാക്കൂറും ഒന്നിച്ചെങ്കിലും വലിയ കൂട്ടുകെട്ട് പിറന്നില്ല. വെറും നാല് റണ്‍സെടുത്ത ശാര്‍ദുലിനെ പോട്‌സ് സാക്ക് ക്രോളിയുടെ കൈയ്യിലെത്തിച്ചു.

ജഡേജ 23 റണ്‍സെടുത്ത് പൊരുതിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. 23 റണ്‍സെടുത്ത ജഡേജയെ മടക്കിയ സ്റ്റോക്‌സ് മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (7) എന്നിവരെയും മടക്കി ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്‌സ് നാലുവിക്കറ്റെടുത്തപ്പോള്‍ സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ആന്‍ഡേഴ്‌സണും ജാക്ക് ലീച്ചും ഓരോ വിക്കറ്റ് വീതം നേടി.

Updating ...

Content Highlights: india vs england, ind vs eng, india test, cricket news, indian cricket, england cricket, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented