നിലയുറപ്പിച്ച് പൂജാരയും പന്തും; 250 പിന്നിട്ട് ഇന്ത്യന്‍ ലീഡ്


Published:

Updated:

മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ

Photo: ap

എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഇന്ത്യയ്ക്ക് 257 റണ്‍സിന്റെ ലീഡായി.

അര്‍ധ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര (50*), ഋഷഭ് പന്ത് (30*) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ഇംഗ്ലണ്ടിനെ 284 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍‌സ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 140 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് താരം സെഞ്ചുറി നേടുന്നത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് എജ്ബാസ്റ്റണില്‍ പിറന്നത്.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും സ്വന്തമാക്കി.

മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ബെയര്‍‌സ്റ്റോയും ബെന്‍ സ്റ്റോക്ക്സും അതിവേഗം സ്‌കോര്‍ ചെയ്തു. പിന്നാലെ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ മടക്കി ശാര്‍ദുല്‍ താക്കൂര്‍ മൂന്നാം ദിനം ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 18 റണ്‍സില്‍ നില്‍ക്കേ ബെന്‍ സ്റ്റോക്ക്സിന്റെ ക്യാച്ച് താക്കൂര്‍ നഷ്ടപ്പെടുത്തിയിരുന്നു. പിന്നാലെ താക്കൂറിന്റെ പന്തില്‍ സ്റ്റോക്ക്സ് നല്‍കിയ ക്യാച്ച് ബുംറ നിലത്തിടുകയും ചെയ്തു. എന്നാല്‍ താക്കൂറിന്റെ തൊട്ടടുത്ത പന്തില്‍ തന്നെ സ്റ്റോക്ക്സിനെ ബുംറ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി.

പിന്നാലെ സെഞ്ചുറി തികച്ച ബെയര്‍‌സ്റ്റോയെ ഷമി, കോലിയുടെ കൈയിലെത്തിച്ചു. സാം ബില്ലിങ്‌സിനൊപ്പം 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബെയര്‍‌സ്റ്റോ മടങ്ങിയത്. 36 റണ്‍സെടുത്ത ബില്ലിങ്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് (1), മാത്യു പോട്ട്‌സ് (19) എന്നിവരെ പുറത്താക്കി സിറാജ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നേരത്തെ രണ്ടാം ദിനം 44 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒലി പോപ്പ് (10) എന്നിവരെ പുറത്താക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ 67 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്ന വിക്കറ്റ് സമ്മാനിച്ചു. സിറാജിന്റെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ റൂട്ടിന് പിഴച്ചു. ഋഷ് പന്തിന് ക്യാച്ച്. പിന്നാലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ജാക്ക് ലീച്ചിനെ (0) പുറത്താക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.

Updating ...

Content Highlights: India vs England 5th Test Birmingham day 3 updates

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented