ഇത്തവണ ടോസ് നിര്‍ണായകമായില്ല; നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ


ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (2-2). ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും

Photo: twitter.com|BCCI

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടു റണ്‍സ് ജയം.

ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (2-2). ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 15-ല്‍ എത്തിയപ്പോള്‍ തന്നെ ജോസ് ബട്ട്‌ലറുടെ (9) വിക്കറ്റ് നഷ്ടമായി.

പിന്നാലെ ജേസണ്‍ റോയിയും ഡേവിഡ് മലാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത മലാനെ മടക്കി രാഹുല്‍ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ ജേസണ്‍ റോയിയെ ഹാര്‍ദിക് മടക്കി. 27 പന്തില്‍ ഒരു സിക്‌സും ആറു ഫോറുമടക്കം 40 റണ്‍സെടുത്താണ് റോയ് പുറത്തായത്.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ - ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി രാഹുല്‍ ചാഹര്‍ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു.

17-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സ്റ്റോക്ക്‌സിനെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെയും മടക്കിയ ശാര്‍ദുല്‍ താക്കൂറാണ് പിന്നീട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

23 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറുമടക്കം 46 റണ്‍സെടുത്താണ് സ്‌റ്റോക്ക്‌സ് മടങ്ങിയത്.

മോര്‍ഗന് ആറു പന്തില്‍ നിന്ന് നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സാം കറന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. എട്ടു പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ അവസാനം ഇന്ത്യയെ വിറപ്പിച്ചെങ്കിലും വിജയിക്കാനാവശ്യമായ റണ്‍സ് കണ്ടെത്താനായില്ല.

ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട സൂര്യ മൂന്നു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്തു.

18 പന്തില്‍ നിന്ന് 1 സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ 150 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 21-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ (12) നഷ്ടമായി.

മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 42 റണ്‍സ് ചേര്‍ക്കാനും സൂര്യകുമാറിനായി. 14 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ബെന്‍ സ്റ്റോക്ക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ പുറത്തായി. ഒരു റണ്ണെടുത്ത കോലിയെ ജോസ് ബട്ട്‌ലര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

പിന്നാലെ സൂര്യകുമാര്‍ യാദവ് ഡേവിഡ് മലാന്റെ സംശയകരമായ ക്യാച്ചില്‍ പുറത്തായി. 23 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാല് ഫോറുകളടക്കം 30 റണ്‍സെടുത്ത് പുറത്തായി.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എട്ടു പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദറാണ് (4) പുറത്തായ മറ്റൊരു താരം. ശാര്‍ദുല്‍ താക്കൂര്‍ നാലു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs England 4th T20 Live Score


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented