കോലിയുടെ ഇന്നിങ്‌സിന് ബട്ട്‌ലറിലൂടെ ഇംഗ്ലണ്ടിന്റെ മറുപടി; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തോല്‍വി


അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 52 പന്തുകള്‍ നേരിട്ട ബട്ട്‌ലര്‍ നാലു സിക്‌സും അഞ്ചു ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു

Photo: twitter.com|BCCI

അഹമ്മദാബാദ്: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 52 പന്തുകള്‍ നേരിട്ട ബട്ട്‌ലര്‍ നാലു സിക്‌സും അഞ്ചു ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 23-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ (9) നഷ്ടമായി.

പിന്നാലെ രണ്ടാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബട്ട്‌ലര്‍ - ഡേവിഡ് മലാന്‍ സഖ്യമാണ് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത്.

17 പന്തില്‍ നിന്ന് ഒരു സിക്‌സ് സഹിതം 18 റണ്‍സെടുത്ത മലാനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബട്ട്‌ലര്‍ - ജോണി ബെയര്‍സ്‌റ്റോ സഖ്യം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 77 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോറിലേക്ക് ചേര്‍ത്തത്. 28 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ 40 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സെടുത്തത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട കോലി നാലു സിക്‌സും എട്ടു ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്നു.

ആറാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോലി - ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. ഇന്ത്യയെ 150 കടത്തിയത്. 15 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്‌സടക്കം 17 റണ്‍സെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (0) നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്ത് രാഹുലിന്റെ കുറ്റിയുമായി പറക്കുകയായിരുന്നു.

പിന്നാലെ രണ്ടു ബൗണ്ടറികളോടെ നന്നായി തുടങ്ങിയ രോഹിത് ശര്‍മയേയും (15) മാര്‍ക്ക് വുഡ് മടക്കി.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഇഷാന്‍ കിഷന്റെ (4) ഊഴമായിരുന്നു അടുത്തത്. ക്രിസ് ജോര്‍ദാന്റെ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച ഇഷാന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ പിന്നോട്ടോടി കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും ഋഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ ഒരുവിധത്തില്‍ കരകയറ്റുന്നതിനിടെ കോലിയുമായുള്ള ധാരണപ്പിശകില്‍ പന്ത് റണ്ണൗട്ടായി. 20 പന്തില്‍ മൂന്ന് ഫോറടക്കം 25 റണ്‍സെടുത്ത് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് പന്ത് പുറത്താകുന്നത്.

പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങി.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs England 3rd T20

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


pinarayi vijayan

1 min

എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented