ടോപ്ലി തിളങ്ങി, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ തോല്‍വി


Photo: twitter.com/BCCI

ലോർഡ്‌സ്: ആദ്യമത്സരത്തിലെ തോൽവിക്ക് അതേ നാണയത്തിൽ കണക്കുതീർത്ത് ഇംഗ്ലണ്ട്. രണ്ടാം ഏകദിനത്തിൽ ആതിഥേയർ 100 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറിൽ 246 റൺസിന് പുറത്തായി. ഇന്ത്യയുടെ പോരാട്ടം 38.5 ഓവറിൽ 146 റൺസിൽ അവസാനിച്ചു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 1-1ന് സമനിലയിലെത്തി. നിർണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

ഫാസ്റ്റ് ബൗളർ റീസ് ടോപ്‌ളിയുടെ മാരക ബൗളിങ്ങാണ് ഇന്ത്യയെ തകർത്തത്. 9.5 ഓവറിൽ 24 റൺസിന് ആറ് വിക്കറ്റെടുത്ത ടോപ്‌ളി, ഏകദിനത്തിൽ ഒരു ഇംഗ്ലീഷ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം ഏകദിനത്തിൽ ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ജയിപ്പിച്ചതെങ്കിൽ രണ്ടാം ഏകദിനത്തിൽ ടോപ്‌ളിയുടെ ആറ് വിക്കറ്റ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഇരുടീമുകളിലെയും ഒരു ബാറ്റർക്കും അർധശതകം തികക്കാനായില്ല. താരതമ്യേന ചെറിയ ലക്ഷ്യമെന്ന തോന്നലിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് വേണ്ടി 30 റൺസ് തികക്കാൻ പോലും ഒരാൾക്കും കഴിഞ്ഞില്ല. രവീന്ദ്ര ജഡേജ (29), ഹാർദിക് പാണ്ഡ്യ (29), സൂര്യകുമാർ യാദവ് (27), മുഹമ്മദ് ഷമി (23), വിരാട് കോലി (16) എന്നിവർ അല്പനേരം പിടിച്ചുനിന്നു. രോഹിത് ശർമ (0), ഋഷഭ് പന്ത് (0), ശിഖർ ധവാൻ (9) എന്നിവർ നിരാശപ്പെടുത്തി.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മോയിൻ അലി (47), ഡേവിഡ് വില്ലി (41), ജോണി ബെയർസ്‌റ്റോ (38), ലിയാം ലിവിങ്‌സ്റ്റൺ (33), ജേസൺ റോയ് (23) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറർമാർ. 15-ാം ഓവറിൽ ഒന്നിന് 72 എന്ന നിലയിൽ ശക്തമായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, പിന്നീട് 30 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. അതിൽ മൂന്നും വീഴ്ത്തിയത് ചാഹലാണ്. ക്യാപ്റ്റൻ ജോസ് ബട്‌ലറും (4) ജോ റൂട്ടും (11) വീണ്ടും പരാജയപ്പെട്ടു. ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 21 റൺസിന് പുറത്തായി. ഏഴാം വിക്കറ്റിൽ മോയിൻ അലിയും ഡേവിഡ് വില്ലിയും ചേർന്നെടുത്ത 62 റൺസ് നിർണായകമായി. രണ്ട് റൺസിൽ നിൽക്കെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വില്ലി നൽകിയ ക്യാച്ച് പ്രസിദ്ധ് കൃഷ്ണ നിലത്തിട്ടതിന് ഇന്ത്യ വില നൽകേണ്ടിവന്നു. 10 ഓവറിൽ 47 റൺസിന് നാല് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലാണ് ഇംഗ്ലണ്ടിനെ കശക്കിയത്. ലോർഡ്‌സിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റെടുത്തു.

ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് പുറത്തായ ഓവലിലെ പിച്ചിൽനിന്ന് ഭിന്നമായി പുല്ല് കുറവായിരുന്നു ലോർഡ്‌സിൽ. എങ്കിലും ഷമിയും ബുംറയും ഇംഗ്ലീഷ് ഓപ്പണർമാരെ ഭയപ്പെടുത്തി. ആദ്യ 10 ഓവറിൽ 22 തവണയാണ് ഇംഗ്ലീഷ് ബാറ്റർമാരുടെ ഷോട്ട് പിഴച്ചത്. ആദ്യ ഏകദിനത്തിന് സമാനം. അന്ന് ഈസമയംകൊണ്ട് അഞ്ച് വിക്കറ്റ് വീണു. പക്ഷേ, ഇക്കുറി ഭാഗ്യം അവർക്കൊപ്പമുണ്ടായിരുന്നു. ഒമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് ആദ്യവിക്കറ്റ് വീണിത്. ജേസൺ റോയിയെ ഹാർദിക് പുറത്താക്കി. 37 പന്തിൽ 38 റൺസെടുത്ത ബെയർ‌സ്റ്റോ അപകടകാരിയായി മാറിക്കൊണ്ടിരിക്കെ ചാഹലിന് മുന്നിൽ വീണു. ചാഹലിനെ രണ്ട് ഫോറടിച്ച് സ്‌റ്റോക്‌സ് ആധിപത്യത്തിന് ശ്രമിച്ചെങ്കിലും അതേ ബൗളർക്ക് വിക്കറ്റ് നൽകി മടങ്ങി. അഞ്ചിന് 102 റൺസ് എന്ന നിലയിലായ ഇംഗ്ലണ്ടിന്, ആറാംവിക്കറ്റിൽ 45 പന്തിൽ 46 റൺസെടുത്ത മോയിൻ അലി -ലിവിങ്‌സ്റ്റൺ കൂട്ടുകെട്ട് രക്ഷയായി. പിന്നീടാണ് ഏഴാം വിക്കറ്റിൽ മോയിനും വില്ലിയും ഒത്തുചേർന്നത്.

Content Highlights: India vs England 2nd odi updates Lords London

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented