ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി കണ്ടെത്തിയ മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.
ഏകദിന ശൈലിയില്‍ ബാറ്റു വീശിയ കോലി 130 പന്തില്‍ നിന്നാണ് തന്റെ 16ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 10 ഫോറിന്റെ അകമ്പടിയോടെയായിരുന്നു കോലിയുടെ ഇന്നിങ്‌സ്. 111 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കോലിക്കൊപ്പം 45 റണ്‍സുമായി അജിങ്ക്യെ രഹാനെയാണ് ക്രീസിലുള്ളത്. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുലിനെ നഷ്ടപ്പെട്ട ഇന്ത്യയെ കൈപ്പിടിച്ചിയുര്‍ത്തിയത് രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുരളി വിജയ്-ചേതേശ്വര്‍ പൂജാര സഖ്യമാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
A flick through mid-wicket for four and @imVkohli brings up his 16th Test ton @Paytm Test Cricket #INDvBANpic.twitter.com/F4NIUzeI26
— BCCI (@BCCI) February 9, 2017
മുരളി വിജയ് 160 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദി മിറാസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നീട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മുരളി വിജയിയെ തൈജുല്‍ ഇസ്‌ലാം ക്ലീന്‍ ബൗള്‍ഡാക്കി.
12 ഫോറും ഒരു സിക്സും മുരളി വിജയിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മുരളി വിജയ് നേടി. 33 സെഞ്ചുറിയടിച്ച സുനില്‍ ഗവാസ്‌ക്കറും 22 സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗുമാണ് മുരളി വിജയിക്ക് മുന്നിലുള്ളത്.
.@mvj888 celebrates as he brings up his 9th Test ton #INDvBAN@Paytm Test Cricket pic.twitter.com/vRgB9YOOfT
— BCCI (@BCCI) February 9, 2017
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ക്ക് പകരം അജിങ്ക്യെ രഹാനക്ക് ഇടം നല്‍കിയാണ് കോലി അവസാന ഇലവനെ പ്രഖ്യാപിച്ചത്. പരമ്പരയില്‍ ഒരു ടെസ്റ്റ് മത്സരം മാത്രമാണുള്ളത്.
ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യെ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..