വേദന മറന്ന് ക്രീസിലെത്തിയ രോഹിതിനും രക്ഷിക്കാനായില്ല;ഇന്ത്യക്ക് വീണ്ടും തോല്‍വി,ബംഗ്ലാദേശിന് പരമ്പര


ബംഗ്ലാദേശിന്റെ വിക്കറ്റാഘോഷം | Photo: AP

മിര്‍പുര്‍: പരിക്കേറ്റ വിരലിന്റെ വേദന മറന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പാതമനായി ക്രീസിലെത്തിയിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം വിജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സോടെ രോഹിത് കളം നിറഞ്ഞെങ്കിലും വിജയതീരത്തിന് പടിവാതില്‍ക്കല്‍ ഇന്ത്യ വീണു. അഞ്ച് റണ്‍സിന്റെ വിജയം അക്കൗണ്ടിലെത്തിച്ച ബംഗ്ലാദേശ് ഏകദിന പരമ്പരയും സ്വന്തമാക്കി.

272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രോഹിതിനൊപ്പം അക്കൗണ്ട് തുറക്കാതെ ഉമ്രാന്‍ മാലിക്കായിരുന്നു ക്രീസില്‍. ശര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത് ക്രീസിലെത്തിയത്. ആ സമയത്ത് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. സിറാജുമായി ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 23 പന്തില്‍ 39 റണ്‍സ് കൂട്ടുകെട്ടും രോഹിതുണ്ടാക്കി.

നേരത്തെ ബംഗ്ലാദേശ് ബാറ്റിങ്ങിന് ഇടയിലാണ് രോഹിതിന് പരിക്കേറ്റത്. സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫീല്‍ഡിങ്ങിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഗ്രൗണ്ട് വിട്ട താരത്തിന് പകരം രജത് പറ്റിദാര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി.

നേരത്തെ അഞ്ചാം വിക്കറ്റില്‍ അക്‌സര്‍ പട്ടേല്‍-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 107 റണ്‍സാണ് ഇന്ത്യയുടെ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 56 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം അക്‌സര്‍ പട്ടേല്‍ 56 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 102 പന്തില്‍ ആറു ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സ് അടിച്ചെടുത്തു. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല.

ബംഗ്ലാദേശിനായി ഇബാദത് ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസനും ഷക്കീബുല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതമെടുത്തു. മുസ്തഫിസുര്‍ റഹ്‌മാനും മഹ്‌മൂദുള്ളയും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. 69 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനായി ഏഴാം വിക്കറ്റില്‍ മഹ്‌മൂദുള്ളയും മെഹ്ദി ഹസ്സനും ഒത്തുചേരുകയായിരുന്നു. ഇരുവരും 148 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 83 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം മെഹ്ദി സെഞ്ചുറി പൂര്‍ത്തിയാക്കി. പുത്താകാതെയായിരുന്നു മെഹ്ദിയുടെ ഇന്നിങ്സ്. 96 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 77 റണ്‍സ് നേടിയ മഹ്‌മൂദുള്ള, മെഹ്ദിക്ക് മികച്ച പിന്തുണ നല്‍കി.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അന്ന് 186 റണ്‍സിനാണ് ഇന്ത്യന്‍ ബാറ്റിങ് നിര കൂടാരം കയറിയത്. പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച്ച നടക്കും.

Updating ...

Content Highlights: India vs Bangladesh ODI 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented