ചേതേശ്വർ പൂജാരയ്‌ക്കൊപ്പം വിക്കറ്റ്‌നേട്ടം ആഘോഷിക്കുന്ന കുൽദീപ് യാദവ് | Photo: AP
ചാറ്റോഗ്രാം: ബംഗ്ലാദേശിനോട് ഏകദിനത്തിലേറ്റ നാണക്കേടിന് ആദ്യ ടെസ്റ്റിലൂടെ മറുപടി നല്‍കി ഇന്ത്യ. 188 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 1-0ത്തിന്റെ ലീഡെടുത്തു. 513 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 324 റണ്‍സില്‍ അവസാനിച്ചു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം കളി തുടങ്ങിയത്. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നിതിനിടയില്‍ അവര്‍ക്ക് ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി.
നാല് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് രണ്ടാമിന്നിങ്‌സില്‍ ആതിഥേയരെ വരിഞ്ഞുമുറുക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുമായി തിളങ്ങി.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സാകിര്‍ ഹസന്‍ (100), സഹ ഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (67) എന്നിവര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്യാപ്റ്റന്‍ ഷക്കീബുല്‍ ഹസ്സനും അര്‍ധ സെഞ്ചുറി കണ്ടെത്തി. 108 പന്തില്‍ ആറ് വീതം ഫോറും സിക്‌സുമായി 84 റണ്‍സാണ് ഷക്കീബുല്‍ ഹസ്സന്‍ നേടിയത്. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും മികവിലേക്ക് ഉയരാനായില്ല.
254 റണ്‍സിന്റെ കൂറ്റന്‍ ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്കായി സെഞ്ചുറി കണ്ടെത്തി.
ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, അശ്വിന്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. പൂജാര 203 പന്തില്‍ 90 റണ്‍സ് അടിച്ചു. ശ്രേയസ് 86 റണ്‍സും അശ്വിന്‍ 58 റണ്‍സും നേടി. 46 റണ്‍സോടെ ഋഷഭ് പന്തും 40 റണ്‍സോടെ കുല്‍ദീപ് യാദവും ഇവര്‍ക്ക് പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. 55.5 ഓവറില്‍ 150 റണ്‍സിന് അവര്‍ ഓള്‍ ഔട്ടായി. 28 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ടോപ്പ് സ്‌കോറര്‍. അഞ്ച് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഉമേഷ് യാദവും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: india vs bangladesh first test cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..