നാഗ്പുര്‍: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം ഞായറാഴ്ച നാഗ്പുരില്‍. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശും രാജ്‌കോട്ടിലെ രണ്ടാം മത്സരം ജയിച്ച ഇന്ത്യയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഞായറാഴ്ചത്തെ വിജയികള്‍ പരമ്പര സ്വന്തമാക്കും.

ഞായറാഴ്ച വൈകീട്ട് ഏഴുമുതല്‍ നാഗ്പുരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. നിര്‍ണായക മത്സരമായതിനാല്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലാത്തതാണ് കാരണം.

പക്ഷേ രണ്ടു മത്സരങ്ങളിലായി 8 ഓവറില്‍ 81 റണ്‍സ് വഴങ്ങിയ പേസര്‍ ഖലീല്‍ അഹമ്മദിനെ മാറ്റിയേക്കും. രണ്ടു കളിയിലും തിളങ്ങാനാകാത്ത ഖലീല്‍ അഹമ്മദിന് പകരം ശാര്‍ദൂല്‍ ഠാക്കൂര്‍ ടീമിലെത്താനാണ് സാധ്യത. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയപ്പോള്‍ നായകസ്ഥാനം ഏറ്റെടുത്ത രോഹിത്തിന് പരമ്പര ജയിക്കേണ്ടത് അഭിമാനപ്രശ്‌നം കൂടിയാണ്.

Content Highlights: India vs Bangladesh 3rd T20 at nagpur