ഗോള്‍ഡ്‌കോസ്റ്റ്: 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ടെസ്റ്റില്‍ ചരിത്രമെഴുതി സ്മൃതി മന്ദാന. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ താരം ഒരുപിടി റെക്കോഡുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 

ഡേ ആന്റ് നൈറ്റ് മത്സരത്തില്‍ (പിങ്ക് ബോള്‍ ടെസ്റ്റ്) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സ്മൃതി മാറി. ഒപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയും സ്മൃതി സ്വന്തം പേരില്‍ കുറിച്ചു. 216 പന്തില്‍ 22 ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെ 127 റണ്‍സാണ് താരം അടിച്ചെടുത്തത്. 

ഓസ്‌ട്രേലിയയില്‍ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. 72 വര്‍ഷം മുമ്പ് ഇംഗ്ലീഷ് താരം മോളി ഹൈഡ് നേടിയ 124 റണ്‍സിന്റെ റെക്കോഡാണ് സ്മൃതി തിരുത്തിയത്. 

Content Highlights: India vs Australia women Smriti Mandhana shatters array of records with maiden hundred