വീണ്ടും കോലി; സച്ചിന്റെ ഒരു റെക്കോഡ് കൂടി വഴിമാറി


പോയ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റനാണ്. ഇതോടെ ഈ നേട്ടത്തില്‍ ഹാട്രിക്ക് തികയ്ക്കാനും കോലിക്കായി.

സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 19,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കിയിരിക്കുന്നത്. 399 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 19,000 റണ്‍സെന്ന നേട്ടത്തിലെത്തിയത്. സച്ചിനാകട്ടെ ഇതിനായി 432 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.

നേരത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 18,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു. 382 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. അതേസമയം രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ തുടര്‍ച്ചയായ മൂന്നാം കലണ്ടര്‍ വര്‍ഷത്തിലും എതിരാളികളില്ലാതെ മുന്നേറുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

പോയ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റനാണ്. ഇതോടെ ഈ നേട്ടത്തില്‍ ഹാട്രിക്ക് തികയ്ക്കാനും കോലിക്കായി.

2018 അവസാനിക്കുമ്പോള്‍ 2,735 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 2016-ല്‍ 2,595 റണ്‍സും 2017-ല്‍ 2818 റണ്‍സും കോലി അടിച്ചു കൂട്ടിയിരുന്നു. 2018-ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരവും കോലി തന്നെയാണ്. അഞ്ചു ടെസ്റ്റ് സെഞ്ചുറികളാണ് ഇത്തവണ അദ്ദേഹം നേടിയിരിക്കുന്നത്.

2018 വിരാട് കോലിക്ക് നേട്ടങ്ങളുടെ വര്‍ഷമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും ഐ.സി.സി ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് കോലി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോലി ഈ നേട്ടവും സ്വന്തമാക്കുന്നത്.

Content Highlights: india vs australia virat kohli breaks yet another sachin tendulkar record in sydney

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented