ഫൈനല്‍ ട്വന്റി 20; പരമ്പര വിജയിക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും


പരിശീലനത്തിനിടെ രാഹുൽ ദ്രാവിഡും രോഹിത് ശർമയും | Photo: PTI

ഹൈദരാബാദ്: മഴമൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ ആറു വിക്കറ്റ് ജയം ഇന്ത്യന്‍ ടീമിന് കുളിര്‍മഴയായി. ആ ആവേശത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഞായറാഴ്ച ഇറങ്ങുന്നു. വൈകീട്ട് ഏഴുമുതല്‍ ഹൈദരാബാദിലാണ് മത്സരം. ജയിക്കുന്ന ടീം പരമ്പര നേടും.

വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി 20 മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ അഞ്ചിന് 90 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 7.2 ഓവറില്‍ നാലുവിക്കറ്റിന് 92 റണ്‍സിലെത്തി. രോഹിത് ശര്‍മ (20 പന്തില്‍ 46*) കളിയിലെ താരമായി. ഇന്ത്യയ്ക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍ വേണ്ടിയിരിക്കെ, ആദ്യപന്തില്‍ സിക്സും പിന്നെ ഫോറും നേടി ദിനേഷ് കാര്‍ത്തിക് (രണ്ടു പന്തില്‍ 10*) ജയം കുറിച്ചു. കെ.എല്‍. രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവര്‍ പുറത്തായി. ഇതോടെ പരമ്പരയില്‍ ഒപ്പമെത്താനായി (1-1).

വെള്ളിയാഴ്ചത്തെ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുമെങ്കിലും ചില പോരായ്മകള്‍ തുടരുന്നു. പ്രധാനപ്രശ്‌നം ബൗളിങ്ങില്‍ത്തന്നെ. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ യഥാര്‍ഥ മികവിലേക്ക് തിരിച്ചെത്തിയില്ല. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഹര്‍ഷല്‍ പട്ടേല്‍, കഴിഞ്ഞ ആറ് ഓവറില്‍ വഴങ്ങിയത് 81 റണ്‍സ്. പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചാഹല്‍ 4.2 ഓവറില്‍ 54 റണ്‍സ് വഴങ്ങി. ബാറ്റിങ്ങില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് സ്വതസിദ്ധമായ താളം കണ്ടെത്താനായിട്ടില്ല.

Content Highlights: india vs australia third t20 preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented