മതിലു കെട്ടി പൂജാര; മുന്നൂറ് കടന്ന് ഇന്ത്യ


ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ

സിഡ്‌നി: സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര വന്‍മതില്‍ പണിതപ്പോള്‍ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

250 പന്തില്‍ 130 റണ്‍സുമായി പൂജാരയും 58 പന്തില്‍ 39 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍. ഇരുവരും ഇതുവരെ നാലാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി ഹെയ്‌സെല്‍വുഡ് രണ്ടും സ്റ്റാര്‍ക്കും ലിയോണും ഒന്നു വീതം വിക്കറ്റും വീഴ്ത്തി.

മൂന്നാമനായി ക്രീസിലെത്തിയ പൂജാര താന്‍ നേരിട്ട 199-ാമത്തെ പന്തില്‍ മനോഹരമായ ബൗണ്ടറിയിലൂടെയാണ് ശതകം പൂര്‍ത്തിയാക്കിയത്. ഈ പരമ്പരയില്‍ ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയും ടെസ്റ്റ് കരിയറില്‍ പതിനെട്ടാമത്തെ സെഞ്ചുറിയുമാണിത്‌.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്‌സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് മായങ്ക് അഗര്‍വാള്‍ 116 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 77 റണ്‍സെടുത്ത് നില്‍ക്കെ മായങ്കിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി.

വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 180. 59 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സാണ് കോലിയുടെ സംഭാവന. ഹെയ്‌സെല്‍വുഡിന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി രഹാനെ ക്രീസ് വിട്ടു.

പരിക്കിനെ തുടര്‍ന്ന് പിന്മാറിയ ഇഷാന്ത് ശര്‍മ്മക്ക് പകരം കുല്‍ദീപ് യാദവും ആറാം നമ്പറില്‍ ഹനുമ വിഹാരിയുമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഓസീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും പുറത്തായപ്പോള്‍ പകരം ഹാന്‍ഡ്‌സ്‌കോമ്പും മാര്‍നസ് ലബുസ്ച്ചാഗ്നും ടീമിലെത്തി.

സിഡ്‌നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പം നിന്നു.

Content Highlights: India vs Australia Sydney Test Day 1

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented