ജയിച്ചാല്‍ പ്രതീക്ഷ, തോറ്റാല്‍ പരമ്പര നഷ്ടം; നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഓസീസിനെതിരേ


അലങ്കോലമായ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേതെന്ന് ആദ്യമത്സരത്തില്‍ തെളിഞ്ഞു.

Photo: twitter.com/BCCI

നാഗ്പുര്‍: ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ട്വന്റി 20 മത്സരത്തിന് ഇന്ന് നാഗ്പുരില്‍ അരങ്ങൊരുങ്ങുമ്പോള്‍, ഇന്ത്യക്കുമുന്നിലുള്ള വലിയ ചോദ്യം ജസ്പ്രീത് ബുംറ കളിക്കുമോ എന്നതാണ്. പുറത്തെ പരിക്കുമൂലം ബുംറ ഏഷ്യാകപ്പില്‍ കളിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും ആദ്യമത്സരത്തില്‍ പുറത്തിരുന്നു. ബുംറ പരിക്കില്‍നിന്ന് പൂര്‍ണമായും മോചിതനായില്ലെന്ന സൂചനയായിരിക്കാം ഇത്. ആദ്യമത്സരം തോറ്റ ഇന്ത്യ വെള്ളിയാഴ്ചയും കീഴടങ്ങിയാല്‍ പരമ്പര നഷ്ടമാകും. ലോകകപ്പ് അടുത്തെത്തിനില്‍ക്കെ അതത്ര സുഖകരമല്ല.

അലങ്കോലമായ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേതെന്ന് ആദ്യമത്സരത്തില്‍ തെളിഞ്ഞു. മൂന്നര ഫാസ്റ്റ് ബൗളര്‍മാര്‍ (ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരും ഹാര്‍ദിക് പാണ്ഡ്യയും) ചേര്‍ന്ന് 14 ഓവറില്‍ വിട്ടുകൊടുത്തത് 150 റണ്‍സാണ്. വിശ്വസ്തനായ ഭുവേനശ്വര്‍ ഫോമിലല്ലാത്തതാണ് ഇന്ത്യയുടെ സമീപകാല തോല്‍വികള്‍ക്ക് ഒരു പ്രധാന കാരണം. ഇന്ത്യ തോറ്റ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 19-ാം ഓവറുകള്‍ എറിഞ്ഞ ഭുവി ആകെ വിട്ടുകൊടുത്തത് 49 റണ്‍സാണ്. ഈ സാഹചര്യത്തില്‍ ബുംറ തിരിച്ചെത്തേണ്ടത് അത്രയും അനിവാര്യമാണ്.

ഏതു സാഹചര്യത്തിലും ഗംഭീരമായി പന്തെറിയുന്ന യുസ്വേന്ദ്ര ചാഹലിന് ഇപ്പോള്‍ മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. കുറെ മത്സരങ്ങളിലായി ധാരാളം റണ്‍സ് വിട്ടുകൊടുക്കുന്നു. നിര്‍ണായക വിക്കറ്റുകളും വീഴ്ത്തുന്നില്ല. പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായെത്തിയ അക്സര്‍ പട്ടേല്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയതാണ് ഇന്ത്യക്ക് ആശ്വാസം.

ഫീല്‍ഡിങ്ങിലും ഇന്ത്യ ധാരാളം പിഴവുകള്‍ വരുത്തി. മൂന്ന് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ട്വന്റി 20 പോലൊരു മത്സരത്തില്‍ വിജയം തടയാന്‍ ഇത് ധാരാളംമതി.

ബാറ്റിങ്ങില്‍ ഇന്ത്യ ആക്രമണോത്സുകത തുടരുന്നു. ആദ്യമത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും നേരത്തേ പുറത്തായിട്ടും 200-നുമുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. മെല്ലെപ്പോക്കിന് പഴികേട്ട കെ.എല്‍. രാഹുല്‍ അതിന് പ്രായശ്ചിത്തം ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സുകള്‍ സ്‌കോര്‍ കുതിപ്പിച്ചു. ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക് അത്രയ്ക്കങ്ങ് ക്ലിക്കാവാത്തത് പ്രശ്‌നമാണ്.

മറുവശത്ത് ഓസ്ട്രേലിയ എണ്ണയിട്ട യന്ത്രംപോലെയാണ്. ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചെല്‍ മാര്‍ഷ് എന്നീ പ്രമുഖരില്ലെങ്കിലും യുവതലമുറ വരവറിയിച്ചുകഴിഞ്ഞു. കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും മികച്ചുനിന്നു.

മൊഹാലിയിലേതില്‍നിന്ന് വ്യത്യസ്തമായി വേഗംകുറഞ്ഞ പിച്ചായിരിക്കും നാഗ്പുരിലേത്. ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. ടോസ് കിട്ടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.മത്സരത്തിന് മഴഭീഷണിയുണ്ട്. നാഗ്പുരില്‍ കുറച്ചുദിവസങ്ങളായി മഴയാണ്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയും മഴപെയ്തു. 45,000 ആണ് ഇവിടെ സ്റ്റേഡിയം ശേഷി. മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്.

Content Highlights: india vs australia, indian cricket team, sports news, india vs australia second t20, nagpur match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented