പതനം സമ്പൂര്‍ണം! ഇത് ഇന്ത്യയുടെ ഏകദിനചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്


Indian cricket team

വിശാഖപട്ടണം: ആധികാരികമായിരുന്നു വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ വിജയം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ ഓസീസിനുമുന്നില്‍ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ കരുത്തിനെ ചോദ്യം ചെയ്യാന്‍ പോന്നതാണ്. ഇന്ത്യന്‍ ഏകദിനക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നുകൂടിയാണ് വിശാഖപട്ടണത്തിലേത്.

ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു ടീമിന്റെ ഏറ്റവും വേഗതയേറിയ വിജയമാണ് വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ വെറും 11 ഓവറിലാണ് മറികടന്നത്. ഇത്രയും ചുരുങ്ങിയ ഓവറുകളില്‍ ഒരു ടീമും ഇന്ത്യയ്‌ക്കെതിരേ വിജയം കരസ്ഥമാക്കിയിട്ടില്ല.

ഇതിന് മുമ്പ് ന്യൂസിലന്‍ഡാണ് ഇന്ത്യയ്‌ക്കെതിരേ വേഗത്തില്‍ വിജയലക്ഷ്യം അടിച്ചെടുത്ത റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 2019-ല്‍ ഇന്ത്യയെ 92-റണ്‍സിന് ഓള്‍ഔട്ടാക്കിയ കിവീസ് 14.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മത്സരത്തില്‍ 212 പന്തുകളാണ് ശേഷിച്ചിരുന്നത്. ഓസ്‌ട്രേലിയ 234 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് വിജയിച്ചത്. ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്.

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ 117 റണ്‍സിന് വരിഞ്ഞുകെട്ടുന്നതില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് കൂടി നടത്തിയതോടെ ഇന്ത്യന്‍ പതനം സമ്പൂര്‍ണമായി. ഹെഡ് 30 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറികളോടെ 51 റണ്‍സെടുത്തു. മാര്‍ഷ് 36 പന്തുകളില്‍ നിന്ന് ആറ് വീതം ബൗണ്ടറികളും സിക്‌സുകളുമടക്കം 66 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 11 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്.


Content Highlights: India vs Australia: Rohit Sharma And Co Register Unwanted Record With Heavy Loss In 2nd ODI

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented