അര്‍ധ സെഞ്ചുറിയുമായി നിലയുറപ്പിച്ച് കോലി; ഇന്ത്യ മൂന്നിന് 289 റണ്‍സെന്ന നിലയില്‍


Photo: AFP

അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇപ്പോഴും ആതിഥേയര്‍.

മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 128 പന്തുകള്‍ നേരിട്ട കോലി അഞ്ച് ബൗണ്ടറികളടക്കം 59 റണ്‍സെടുത്തിട്ടുണ്ട്. ജഡേജ 54 പന്തില്‍ നിന്ന് 16 റണ്‍സും. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 44 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവില്‍ നഷ്ടമായത്. 235 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 12 ബൗണ്ടറിയുമടക്കം 128 റണ്‍സെടുത്ത ഗില്ലിനെ, നേഥന്‍ ലയണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഗില്ലിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും അനായാസം സ്‌കോര്‍ ചെയ്തു.

എന്നാല്‍ ടീം സ്‌കോര്‍ 74-ല്‍ നില്‍ക്കേ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 58 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രോഹിത് മാത്യു കുനെമാനിന്റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. കുനെമാനിന്റെ പന്തില്‍ രോഹിത് മാര്‍നസ് ലബുഷെയ്നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ആദ്യ വിക്കറ്റില്‍ 74 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്.

പിന്നാലെ വന്ന ചേതേശ്വര്‍ പുജാരയെ കൂട്ടുപിടിച്ച് ഗില്‍ സ്‌കോര്‍ ഉയര്‍ത്തി. വൈകാതെ ഗില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 90 പന്തില്‍ നിന്നാണ് ഗില്‍ അര്‍ധശതകം കുറിച്ചത്. പിന്നാലെ ടീം സ്‌കോര്‍ 100 കടക്കുകയും ചെയ്തു. പുജാരയും നന്നായി ബാറ്റ് വീശാന്‍ തുടങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈയ്യിലായി. ഗില്ലും പുജാരയും ചേര്‍ന്ന് ഓസീസ് സ്പിന്നര്‍മാരെ അനായാസം നേരിട്ടു. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ ഗില്ലും പുജാരയും അനായാസമാണ് ബാറ്റുചലിപ്പിച്ചത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. വൈകാതെ ഇരുവരും 58-ാം ഓവറില്‍ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

പിന്നാലെ 62-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയും തികച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണിത്. എന്നാല്‍ ഓവറിലെ അവസാനപന്തില്‍ പുജാര പുറത്തായി. 121 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 42 റണ്‍സെടുത്താണ് പുജാര മടങ്ങിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഗില്‍ 58 റണ്‍സ് ചേര്‍ത്തു. ലയണിന്റെ കുത്തിത്തിരിഞ്ഞ പന്തില്‍ ഗില്ലിന് പിഴച്ചതോടെ സ്‌കോര്‍ 245-ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. പിന്നാലെ കോലി - ജഡേജ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.

ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 480 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അശ്വിന്‍ ആറ് വിക്കറ്റുമായി തിളങ്ങി. 422 പന്തില്‍ നിന്ന് 21 ബൗണ്ടറികളടക്കം 180 റണ്‍സെടുത്ത ഖവാജയാണ് അവരുടെ ടോപ് സ്‌കോറര്‍. 170 പന്തുകള്‍ നേരിട്ട ഗ്രീന്‍ 18 ബൗണ്ടറികളടക്കം 114 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 208 റണ്‍സാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്.

Updating ...

Content Highlights: india vs australia fourth test day three match updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented