കങ്കാരുക്കളെ മെരുക്കാന്‍ രോഹിത്തും സംഘവും, ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20 ഇന്ന്


മത്സരം വൈകീട്ട് 7.30 മുതല്‍ മൊഹാലിയില്‍.

Photo: twitter.com/BCCI

മൊഹാലി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അപ്രതീക്ഷിത മടക്കത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമായി, ഇന്ത്യ പുതിയൊരു ക്രിക്കറ്റ് പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കമിടുന്നു. ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ ആദ്യമത്സരം വൈകീട്ട് 7.30 മുതല്‍ മൊഹാലിയില്‍.

ഈയിടെ ദുബായില്‍നടന്ന ഏഷ്യാകപ്പിലെ പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ തോല്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യ, പിന്നീട് പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ മടങ്ങിയത് വലിയ ക്ഷീണമായി. അതിലെ പോരായ്മകള്‍ പരിഹരിച്ച്, ഒക്ടോബര്‍ 22-ന് ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ലോകകപ്പിനൊരുങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകകപ്പിനുമുമ്പ് ഇന്ത്യ കളിക്കുന്ന ആറ് ട്വന്റി 20 കളിലെ ആദ്യ മത്സരമാണിത്.

ബൗളിങ്ങില്‍ വേണ്ടത്ര ആഴമില്ലാത്തതാണ് ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിനയായത്. പ്രധാന ബൗളറായ ജസ്പ്രീത് ബുംറയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കുമൂലം പിന്മാറിയത് വലിയ ആഘാതമായി. ബുംറയും ഹര്‍ഷല്‍ പട്ടേലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തിരിച്ചെത്തുമെങ്കിലും ഫിറ്റ്നസിനെക്കുറിച്ച് സംശയമുണ്ട്. ജഡേജയ്ക്കു പകരം അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ എന്നിവര്‍ ടീമിലുണ്ട്.

ഏഷ്യാകപ്പിലൂടെ വിരാട് കോലി ബാറ്റിങ് ഫോം വീണ്ടെടുത്തത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. കോലിയെ ഓപ്പണറായും പരിഗണിക്കാമെന്ന് കഴിഞ്ഞദിവസം രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഇതോടെ കെ.എല്‍. രാഹുലിന് പകരം രോഹിതിനൊപ്പം കോലി ഓപ്പണറാകുമോ എന്ന സംശയമുണ്ട്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിനും ഇടംകൈയന്‍ എന്നനിലയ്ക്ക് ഋഷഭ് പന്തിനും ടീമില്‍ മുന്‍ഗണനയുണ്ട്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.

ഏകദിനത്തില്‍നിന്ന് വിരമിച്ചശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ആദ്യ ട്വന്റി 20 പരമ്പരയാണിത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ടീമിനെ നയിക്കുന്ന ഫിഞ്ചിനും ഈ പരമ്പര നിര്‍ണായകമാണ്. സിങ്കപ്പൂരില്‍ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറി പ്രൊഫഷണല്‍ ലീഗുകളിലൂടെ ശ്രദ്ധനേടിയ ടിം ഡേവിഡ് ഓസീസ് ദേശീയ ടീമിനുവേണ്ടി ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്നു.

Content Highlights: india vs australia, australian cricket, australian squad vs india, ind vs aus t20, sports news, news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented