പകരംവയ്ക്കാൻ മറ്റൊന്നുമില്ല; പകരക്കാരുടെ ഈ പടയോട്ടത്തിന്


അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.

ഇന്ത്യൻ ടീം കിരീടവുമായി. Photo Courtesy twitter|ICC

ബ്രിസ്‌ബെയ്ന്‍: ഇതിലും ത്രസിപ്പിക്കുന്ന മറ്റൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം ലോകം കണ്ടിട്ടുണ്ടാവില്ല. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.

ഈ വിജയത്തോടെ ബോര്‍ഡര്‍ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്‌ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ 2018-19 പരമ്പരയില്‍ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.

രണ്ടാമിന്നിങ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന്‍ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയില്‍(22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ആ വേഗം നിലനിര്‍ത്താനായില്ല.

വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്‌സും(89) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (29 പന്തില്‍ 22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിനു പത്ത് റണ്‍സ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാര്‍ദൂല്‍ താക്കൂര്‍(2) വിജയത്തിന് മൂന്ന് റണ്‍സ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. വിക്കറ്റ് പോവാതെ നവ്ദീപ് സെയ്‌നി(0) വാലറ്റത്തിന്റെ മാനം കാത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ടെസ്റ്റ് റണ്‍ ചേസാണിത്

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസ്‌ട്രേലിയ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെ ബാറ്റിങ് മികവില്‍ 369 റണ്‍സെടുത്തു. 108 റണ്‍സെടുത്ത ലബുഷെയ്‌നും 50 റണ്‍സെടുത്ത നായകന്‍ ടിം പെയ്‌നും 47 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 45 റണ്‍സ് നേടിയ മാത്യു വെയ്ഡും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് കരുത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി നടരാജനും വാഷിങ്ടണ്‍ സുന്ദറും ശാര്‍ദുല്‍ ഠാക്കൂറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും അവിശ്വസനീയമായി ബാറ്റുചെയ്ത ബൗളര്‍മാരായ ശാര്‍ദുല്‍ ഠാക്കൂറിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികവില്‍ 336 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ 186 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി ഠാക്കൂറും സുന്ദറും ചേര്‍ന്ന് എഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഠാക്കൂര്‍ 67 ഉം സുന്ദര്‍ 62 ഉം റണ്‍സെടുത്തു. 44 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഓസിസിനായി ജോഷ് ഹെയ്‌സല്‍വുഡ് അഞ്ചുവിക്കറ്റ് നേടി തിളങ്ങി. കമ്മിന്‍സും സ്റ്റാര്‍ക്കും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

33 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസിസിനെ ഇന്ത്യന്‍ യുവബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. അഞ്ചുവിക്കറ്റുമായി തിളങ്ങിയ പേസ്ബൗളര്‍ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസിസിനെ 294 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി. ശാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ ഓസിസിനായി 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനും 48 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും മാത്രമാണ് തിളങ്ങാനായത്.


സീനിയര്‍ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയര്‍ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസിസ് മണ്ണില്‍ തിളങ്ങിയത്. സിറാജും ശാര്‍ദുലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിര്‍ണായക സാന്നിധ്യമായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs Australia 4th Test Day 4

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented