നിലയുറപ്പിച്ച് സ്മിത്തും ലബുഷെയ്നും; മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസീസ് ശക്തമായ നിലയില്‍


അതിനിടെ ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് കൂടുതല്‍ തിരിച്ചടിയായി

Photo: twitter.com|ICC

സിഡ്നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സില്‍ ഇതുവരെ ഓസീസിന് 197 റണ്‍സ് ലീഡായി.

അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട് സ്റ്റീവ് സ്മിത്തും (29*) മാര്‍നസ് ലബുഷെയ്നും (47*) ക്രീസിലുണ്ട്.

ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്സ്‌കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

അതിനിടെ ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് കൂടുതല്‍ തിരിച്ചടിയായി. പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയിലിടിച്ചാണ് പന്തിന് പരിക്കേറ്റത്. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് ജഡേജയുടെ ഇടതു കൈയിലെ വിരലിന് പരിക്കേറ്റത്. പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന് ജഡേജ പക്ഷേ മൂന്നാം ദിനം ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യ 94 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഗില്‍ 101 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റണ്‍സെടുത്തു.

176 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 50 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം.

വാലറ്റത്തിനൊപ്പം സ്‌കോര്‍ ഉയര്‍ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 200 കടത്തിയത്. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 70 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത രഹാനെയെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു.

പിന്നാലെ ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലു റണ്‍സ് മാത്രമായിരുന്നു വിഹാരിയുടെ സമ്പാദ്യം.

എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര - ഋഷഭ് പന്ത് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ പന്തിനെ ഹെയെസല്‍വുഡ് പുറത്താക്കി. 67 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.

ആര്‍. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: India vs Australia 3rd Test Day 3

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented