തലമാറി, തലവരയും; മെല്‍ബണില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യന്‍ വീരഗാഥ


രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1)

Photo: Getty Images

മെല്‍ബണ്‍: അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിയുടെ ഓര്‍മകള്‍ മായ്ച്ച് മെല്‍ബണില്‍ ഇന്ത്യന്‍ വിജയഗാഥ. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). കളിയുടെ എല്ലാ മേഖലകളിലും ഓസീസിനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയം കുറിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്‌സിലെ മികവ് തുടര്‍ന്ന ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ നിന്ന് 35 റണ്‍സോടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. 69 റണ്‍സിന്റെ ലീഡ് മാത്രം.

നാലാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹമേല്‍പ്പിച്ചത്. 103 പന്തുകള്‍ നേരിട്ട് 22 റണ്‍സുമായാണ് കമ്മിന്‍സ് മടങ്ങിയത്.

പിന്നാലെ തലേ ദിവസം ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്ന കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹവുമേല്‍പ്പിച്ചു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്.

ഏഴാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗ്രീന്‍ - കമ്മിന്‍സ് സഖ്യമാണ് ഓസീസ് സ്‌കോര്‍ 150 കടത്തിയത്. ഓസീസ് ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. നഥാന്‍ ലിയോണ്‍ (3), ജോഷ് ഹെയ്‌സല്‍വുഡ് (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ സിറാണ് രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ജോ ബേണ്‍സിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാര്‍നസ് ലബുഷെയ്‌ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു.

മാത്യു വെയ്ഡ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 137 പന്തില്‍ 40 റണ്‍സായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റണ്‍സെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റന്‍ ടീം പെയ്‌നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി.

തത്സമയ വിവരണങ്ങൾ താഴെ വായിക്കാം

Content Highlights: India vs Australia 2nd Test day 4

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented