Photo: AFP
ഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലിടം നേടാതിരുന്ന ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.
സെപ്റ്റംബര്‍ 22-ന് മൊഹാലിയില്‍ വെച്ചാണ് ആദ്യ ഏകദിനം. സെപ്റ്റംബര്‍ 24-ന് ഇന്ദോറില്‍ വെച്ച് രണ്ടാം മത്സരവും സെപ്റ്റംബര്‍ 27-ന് രാജ്‌കോട്ടില്‍ വെച്ച് മൂന്നാം ഏകദിനവും നടക്കും. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കലാവും ടീമിന്റെ ലക്ഷ്യം. 2023-ഏഷ്യാ കപ്പില്‍ മുത്തമിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര കളിക്കാനെത്തുന്നത്.
Content Highlights: India vs Australia 2023, Team India Squad Announcement
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..