മുംബൈ: വിരാട് കോലിക്കു കീഴിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇമ്രാന്‍ ഖാന് കീഴില്‍ കളിച്ച പാകിസ്താന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്റരുമായ സഞ്ജയ് മഞ്ജരേക്കര്‍.
തോല്‍വിയുടെ വക്കില്‍ നില്‍ക്കുമ്പോഴും വിജയിക്കാന്‍ വിവിധ വഴികള്‍ തേടിയിരുന്ന ടീമാണ് ഇമ്രാന് കീഴിലെ പാകിസ്താന്‍. വിരാടിന് കീഴിലുള്ള ടീമിന്റെ ന്യൂസീലന്‍ഡിലെ പ്രകടനം കണ്ടപ്പോള്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്താന്‍ ടീമിനെയാണ് ഓര്‍മ വന്നതെന്ന് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.
ഒരു ടീമെന്ന നിലയില്‍ ആത്മവിശ്വാസമുള്ള സംഘമായി ഇന്ത്യ മാറിയെന്നും കരുത്തുറ്റ ആ ആത്മവിശ്വാസമാണ് ഈ വിജയങ്ങള്‍ക്ക് കാരണമെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. കെ.എല്‍ രാഹുലാണ് ഈ പരമ്പരയുടെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: India under Virat in NZ reminds me Pakistan under Imran Sanjay Manjrekar