ധാക്ക: ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര തോല്‍പ്പിച്ചത്.
305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 38.4 ഓവറില്‍ 160 റണ്‍സിന് പുറത്തായി. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷ് ത്യാഗിയാണ് ലങ്കയെ തകര്‍ത്തത്. ഇന്ത്യയ്ക്കായി സിദ്ധാര്‍ഥ് ദേശായ് രണ്ടും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.
49 റണ്‍സെടുത്ത ഓപ്പണര്‍ നിഷാന്‍ മദുഷ്കയാണ് ശ്രീലങ്കയുടെ ടോപ്സ്കോറര്‍. ലങ്കന്‍ ഇന്നിങ്സില്‍ ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കൂറ്റന്‍ ലക്ഷ്യമാണ് ശ്രീലങ്കയ്ക്കു മുന്നില്‍ വെച്ചത്. നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 305 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (85), അനുജ് റാവത്ത് (57) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. അവസാന നിമിഷം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച നായകന് പ്രഭ്സിമ്രാന് സിങ്ങും (37 പന്തില്‍ 65) ആയുഷ് ബദോനിയുമാണ് (28 പന്തില്‍ 52) ഇന്ത്യന്‍ സ്കോര്‍ മൂന്നൂറു കടത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സെടുത്ത് പുറത്തായി. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ രണ്ട് റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
Content Highlights: india u19 vs sri lanka u19 asia cup final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..