ന്യൂഡല്‍ഹി: ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തോടുള്ള (ഡി.ആര്‍.എസ്) എതിര്‍പ്പില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോള്‍ഡ് പിന്മാറുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റില്‍ ഡി.ആര്‍.എസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ബി.സി.സി.ഐ നിലപാട് മാറ്റിയത്. അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള സമ്പ്രാദയമായ ഡി.ആര്‍.എസ് സിസ്റ്റം സുതാര്യമല്ലെന്ന് കാണിച്ചാണ് ബി.സി.സി.ഐ ഇതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡി.ആര്‍.എസ്സിനെ കൂടുതല്‍ മികവുള്ളതാക്കാമെന്ന് പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ ഐ.സി.സിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഡി.ആര്‍.എസ് നടപ്പാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.