വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരെ സിംബാബ്‌വേയിലേക്ക്


മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 നും 22 നും ഇടയില്‍ നടക്കും. 

Photo: AP

ന്യൂഡല്‍ഹി: 2022 ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 നും 22 നും ഇടയില്‍ നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും ഇന്ത്യന്‍ ടീം സിംബാബ്‌വെയിലേക്ക് പറക്കുക. ഇന്ത്യയുടെ രണ്ടാം നിര ടീമായിരിക്കും സിംബാബ്‌വെയില്‍ കളിക്കുക.

സിംബാബ്‌വെ പര്യടനത്തിനുശേഷം ഏഷ്യ കപ്പ് ആരംഭിക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള യുവനിരയ്ക്ക് ടീമില്‍ അവസരം ലഭിക്കും.

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള ദിനങ്ങളാണ് ഇനിവരാനുള്ളത്. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് ഏകദിനങ്ങളിലും അഞ്ച് ട്വന്റി 20 മത്സരങ്ങളിലുമാണ് ഇന്ത്യ പങ്കെടുക്കുന്നത്. അതിനുശേഷമാണ് ടീം സിംബാബ്‌വെയ്‌ക്കെതിരേ മത്സരിക്കുക. പിന്നാലെ ഏഷ്യ കപ്പും വരും.

സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമിനെ മാത്രമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമില്‍ യുവതാരങ്ങളാണ് കൂടുതലായും ഇടംനേടിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്.

Content Highlights: india vs zimbabwe, indian cricket team, indian cricket, cricket news, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented