ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18-ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. 

ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് വിധേയരാകുമെന്നും ഐ.സി.സി അറിയിച്ചു. എന്നാല്‍ ഐസൊലേഷന്‍ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല.

ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ന്യൂസീലന്‍ഡ് താരങ്ങള്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലുണ്ട്. ജൂണ്‍ 15-ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ബയോ ബബിളില്‍ നിന്ന് കിവീസ് താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ബയോ ബബിളിലേക്ക് മാറ്റും. ജൂണ്‍ രണ്ടിനും 14-നും ഇടയിലാണ് ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര.

Content Highlights: India to reach England on June 3 for World Test Championship final