ബുമ്രയും ഹര്‍ഷലും കായികക്ഷമത തെളിയിക്കണം; ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, സഞ്ജുവിനും സാധ്യത


Photo: ANI, facebook.com/IndianCricketTeam

മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബര്‍ 16-ന് പ്രഖ്യാപിക്കും. ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിലെ ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചാകും അന്തിമ പ്രഖ്യാപനമെന്നാണ് സൂചന.

പരിക്ക് കാരണം ഏഷ്യാകപ്പില്‍ നിന്ന് പാതിവഴിയില്‍ പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. അതേസമയം, നേരത്തെ പരിക്കേറ്റ സൂപ്പര്‍താരം ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്തണമെങ്കില്‍ കായികക്ഷമത തെളിയിക്കണം. ഹര്‍ഷല്‍ പട്ടേലും പരിശോധനയ്ക്ക് വിധേയനാകും.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും അവസാന ഓവറില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത് ഡെത്ത് ഓവറുകളിലെ ബൗളിങ് മൂര്‍ച്ചക്കുറവ് കാരണമാണ്. അതിനാല്‍ തന്നെ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് ഇന്ത്യക്ക് അത്യാവശ്യമാണ്.

ലോകകപ്പിന് മുന്‍പ് നാട്ടില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇതിനുള്ള ടീം പ്രഖ്യാപനവും 16-ന് നടക്കും.

പരിക്കിന് ശേഷം വിശ്രമിക്കുന്ന ബുംമ്ര ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. ഹര്‍ഷല്‍ പട്ടേല്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബൗളിങ്ങ് നിരയെ നയിക്കുന്ന രണ്ട് പേരും ലോകകപ്പിന് മുന്‍പ് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ബുംറയോ ഹര്‍ഷല്‍ പട്ടേലോ കായിക ക്ഷമത തെളിയിച്ചില്ലെങ്കില്‍ ഇവര്‍ക്ക് പകരം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും.

ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് ടീമിലെ 90 ശതമാനം താരങ്ങളുടെ കാര്യത്തിലും തീരുമാനമായെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. ഏഷ്യാ കപ്പിലെ ടീമില്‍ നിന്ന് ചില മാറ്റങ്ങളുണ്ടാകുമെന്ന സൂചന നായകന്‍ നല്‍കുമ്പോള്‍ അത് മലയാളി താരം സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഋഷഭ് പന്ത് ഇനിയും ടി20 ക്രിക്കറ്റില്‍ നിലയുറപ്പിച്ചിട്ടില്ല. ആവശ്യത്തിലധികം അവസരം ലഭിച്ച താരത്തിന്റെ ഈ ഫോര്‍മാറ്റിലെ പ്രകടനം അത്ര മികച്ചതുമല്ല. പന്തിന്റെ ശൈലിക്കെതിരെ വിമര്‍ശനമുയരുമ്പോള്‍ അത് വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനും സഞ്ജുവിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നു.

ഇടങ്കയ്യന്‍ ബാറ്ററാണെന്നത് ഇഷാന് നേരിയ മുന്‍തൂക്കം നല്‍കുന്നുവെങ്കിലും സമീപകാലത്ത് തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങള്‍ മുതലാക്കിയ സഞ്ജുവിനെ തള്ളാനും സെലക്ഷന്‍ കമ്മിറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. ഓസ്‌ട്രേലിയയിലെ വലിയ മൈതാനങ്ങളില്‍ സിക്‌സ് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജുവെന്ന് മുന്‍പ് രോഹിത് തന്നെ പുകഴ്ത്തിയിട്ടുമുണ്ട്.

Content Highlights: icc t20 world cup 2022, indian squad, sanju samson, rohit sharma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented