
Photo: twitter.com|BCCI
ദുബായ്: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ യു.എ.ഇയെ തകര്‍ത്തു. 154 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹര്‍നൂറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ഹര്‍നൂര്‍ 130 പന്തുകളില്‍ നിന്ന് 120 റണ്‍സെടുത്തു. നായകന് യാഷ് ധുല്ലും മികച്ച പ്രകടനം പുറത്തെടുത്തു. യാഷ് 68 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച രാജ് വര്ധന് ഹങ്കര്‍ഗേക്കറാണ് ടീം സ്കോര്‍ 280 കടത്തിയത്. രാജ് വര്ധന് 23 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
283 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ ബൗളിങ്ങിനുമുന്നില്‍ താളം കണ്ടെത്താതെ പോയ യു.എ.ഇ 34.3 ഓവറില്‍ വെറും 128 റണ്‍സിന് ഓള് ഔട്ടായി. പന്തുകൊണ്ടും തിളങ്ങിയ രാജ് വര്ധന് മൂന്നുവിക്കറ്റെടുത്തു.
അടുത്ത മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ പാകിസ്താന് അഫ്ഗാനിസ്താനെയും ശ്രീലങ്ക കുവൈറ്റിനെയും പരാജയപ്പെടുത്തി. അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യ കപ്പ് നടക്കുന്നത്.
Content Highlights: India thrash UAE in U-19 Asia Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..