Photo: ANI
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്താനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.
108 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് 105 റേറ്റിങ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ 105-ല്‍ നിന്ന് 108 റേറ്റിങ്ങിലേക്കുയര്ന്നു. ഇതോടെ ചിരവൈരികളായ പാകിസ്താനെ നാലാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന് 106 റേറ്റിങ്ങാണുള്ളത്
126 റേറ്റിങ്ങുമായി ന്യൂസീലന്‍ഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 122 റേറ്റിങ്ങുമായി ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ തോറ്റ ഓസ്ട്രേലിയ അഞ്ചാം റാങ്കിലേക്ക് വീണു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
Content Highlights: india vs england, indian cricket, icc odi ranking, icc ranking, icc, sports news, cricket news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..