Photo: AP
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ പരമ്പര നേട്ടത്തോടെ ഏകദിന ചരിത്രത്തിലെ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം.
വെസ്റ്റിഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ 12-ാം ഏകദിന പരമ്പര വിജയമായിരുന്നു ഇത്. ഇതോടെ ഒരു രാജ്യത്തിനെതിരേ തുടര്‍ച്ചയായി ഏറ്റവുമധികം ഉഭയകക്ഷി ഏകദിന പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. 2007 മുതല്‍ 2022 വരെ വിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരകളെല്ലാം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തവണ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റ് ജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്.
1996 മുതല്‍ 2021 വരെ സിംബാബ്‌വെയ്‌ക്കെതിരേ തുടര്‍ച്ചയായി 11 പരമ്പരകള്‍ വിജയിച്ച പാകിസ്താന്റെ റെക്കോഡാണ് ഇതോടെ ഇന്ത്യ പഴങ്കഥയാക്കിയത്.
തുടച്ചയായ ഏകദിന പരമ്പര വിജയങ്ങളുടെ റെക്കോഡ്
1. ഇന്ത്യ - വെസ്റ്റിന്‍ഡീസ് (2007-2022) - 12 പരമ്പര വിജയങ്ങള്‍
2. പാകിസ്താന്‍ - സിംബാബ്‌വെ (1996 - 2021) - 11 പരമ്പര വിജയങ്ങള്‍
3. പാകിസ്താന്‍ - വെസ്റ്റിന്‍ഡീസ് (1999 - 2022) - 10 പരമ്പര വിജയങ്ങള്‍
4. ദക്ഷിണാഫ്രിക്ക - സിംബാബ്‌വെ (1995 - 2018) - 9 പരമ്പര വിജയങ്ങള്‍
5. ഇന്ത്യ - ശ്രീലങ്ക (2007 - 2021) - 9 പരമ്പര വിജയങ്ങള്‍
Content Highlights: india set record for most consecutive bilateral series wins
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..