Photo: PTI
ദുബായ്: 2022-ലെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സിയുടെ പുരസ്കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. 2022-ലെ അത്ഭുതകരമായ പ്രകടനമാണ് സൂര്യകുമാറിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
പാകിസ്താന്റെ മുഹമ്മദ് റിസ്വാനെ മറികടന്നാണ് സൂര്യകുമാര്‍ പുരസ്കാരം നേടിയത്. 2022-ല്‍ ആയിരത്തിലധികം റണ്‍സ് നേടിക്കൊണ്ട് സൂര്യകുമാര്‍ ചരിത്രം കുറിച്ചിരുന്നു. ഒരു വര്‍ഷം ട്വന്റി 20യില്‍ ആയിരത്തിലധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു.
2022-ല്‍ ഇന്ത്യയ്ക്ക് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 46.56 ശരാശരിയില്‍ 1164 റണ്‍സ് അടിച്ചുകൂട്ടി. 187.43 ആണ് താരത്തിന്റെ ശരാശരി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും സൂര്യകുമാറാണ്. തകര്‍പ്പന്‍ ഫോമിന്റെ ബലത്തില്‍ സൂര്യകുമാര്‍ ട്വന്റി 20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമതുമെത്തി.
രണ്ട് സെഞ്ചുറികളാണ് കഴിഞ്ഞ വര്‍ഷം സൂര്യകുമാര്‍ അടിച്ചെടുത്തത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 45 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 1578 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 13 അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. 2021-ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് താരം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.
Content Highlights: India's Suryakumar Yadav named ICC Men’s T20I Cricketer of the Year after blockbuster 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..