സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം രാധാ യാദവ്. ഹൊബാര്‍ട്ട് ഹുറികെയ്ന്‍സിനെതിരായ മത്സരത്തിലാണ് സിഡ്‌നി സിക്‌സേഴ്‌സ് താരമായ രാധ ക്യാച്ചെടുത്തത്. 

മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ബ്രൗണ്‍ എറിഞ്ഞ ഈ പന്തില്‍ മിഗ്നോണ്‍ ഡു പെരെസിന്റെ ഷോട്ട് രാധാ യാദവിന് അടുത്തെത്തുകയായിരുന്നു. പിന്നിലേക്ക് അല്‍പം ചാഞ്ഞ് ഒറ്റക്കൈ കൊണ്ട് രാധ പന്ത് കൈയിലൊതുക്കി. 

ക്യാച്ചിനൊപ്പം ബൗളിങ്ങിലും ഇന്ത്യന്‍ താരം തിളങ്ങി. നാല് ഓവറില്‍ രണ്ട് വിക്കറ്റെടുത്ത താരം വഴങ്ങിയത് 31 റണ്‍സ് മാത്രമാണ്. മത്സരത്തില്‍ ഹൊബാര്‍ട്ടിനെ അഞ്ചു വിക്കറ്റിന് സിഡ്‌നി സിക്‌സേഴ്‌സ് തോല്‍പ്പിക്കുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sydney Sixers (@sixersbbl)

Content Highlights: India's Radha Yadav Takes One-Handed Stunner Playing For Sydney Sixers In WBBL 2021