ദുബായ്: ഐ.സി.സി പ്രഖ്യാപിച്ച വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. മേയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

ഒന്നാം സ്ഥാനത്ത് ഇന്ത്യയ്ക്ക് 121 പോയന്റാണുള്ളത്. ഒരു പോയന്റ് പിന്നിലുള്ള ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തും. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാമതാണ്. 

India retain No. 1 spot in ICC Test Rankings

ഓസ്‌ട്രേലിയന്‍ മണ്ണിലെ 2-1ന്റെ വിജയവും ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടില്‍ നേടിയ 3-1ന്റെ ജയവുമാണ് റാങ്കിങ്ങില്‍ ഇന്ത്യയെ സഹായിച്ചത്.

Content Highlights: India retain No. 1 spot in ICC Test Rankings