മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവ്. ഇതോടെ മാഞ്ചെസ്റ്റര്‍ ടെസ്റ്റ് തടസമില്ലാതെ നടക്കും. 

നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നത്. ടീം കഴിഞ്ഞ ദിവസം പരിശീലനം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ നെഗറ്റീവായതോടെ ഇതിന് അവസാനമായി. 

താരങ്ങളുടെ പരിശോധന നെഗറ്റീവായ സ്ഥിതിക്ക് മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും അറിയിച്ചു.

പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 

നേരത്തെ ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.

Content Highlights: India players test negative 5th Test to be played as scheduled