ചെന്നൈ: ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ആദ്യ കോവിഡ് പരിശോധന പാസായി ടീം ഇന്ത്യ.

ഫെബ്രുവരി രണ്ടിനാണ് ആദ്യ ടെസ്റ്റിനു മുമ്പ് ടീമിന്റെ പരിശീലനം ആരംഭിക്കുന്നത്. ഇതിനു മുമ്പ് ടീം മൂന്ന് ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ഇതിലെ ആദ്യ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.

നിലവില്‍ ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിയുന്നത്. ഇംഗ്ലണ്ട് ടീം താമസിക്കുന്നതും ഇതേ ഹോട്ടലില്‍ തന്നെയാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ ബി.സി.സി.ഐ താരങ്ങള്‍ക്കൊപ്പം അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കും ചെന്നൈ ആണ് വേദി. ബാക്കി മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കും. ഒരു പകല്‍-രാത്രി ടെസ്റ്റും അഹമ്മദാബാദില്‍ നടക്കും.

ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമുണ്ട്.

Content Highlights: India players clear first of 3 Covid-19 tests ahead of England series