Photo: ANI
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പില്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) 2023-24 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപിച്ച് എസിസി പ്രസിഡന്റ് ജയ് ഷാ വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങള്‍. ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം പ്രീമിയര്‍ കപ്പ് വിജയിച്ച് യോഗ്യത നേടിയെത്തുന്ന ടീമുമാകും ഒരു ഗ്രൂപ്പില്‍. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്താനും അടങ്ങുന്നതാണ് മറ്റൊരു ഗ്രൂപ്പ്.
ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ 50 ഓവര്‍ ഫോര്‍മാറ്റിലാകും മത്സരങ്ങള്‍. ആറ് ഗ്രൂപ്പ് മത്സരങ്ങളും നാല് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലുമടക്കം 13 കളികളാകും ടൂര്‍ണമെന്റില്‍ ഉണ്ടാകുക.
അതേസമയം ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പാകിസ്താനാണ് വേദിയാകേണ്ടതെങ്കിലും അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിലപാടെടുത്തിരുന്നു. ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
Content Highlights: India Pakistan In Same Group For Asia Cup 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..