മെല്‍ബണ്‍: ഓട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ കാലിന് പരിക്കേറ്റ പേസര്‍ ഉമേഷ് യാദവ് പരമ്പരയില്‍ തുടര്‍ന്ന് കളിക്കില്ല. താരം ഇന്ത്യയിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ബൗള്‍ ചെയ്യുന്നതിനിടെ കാലിലെ പേശിക്ക് വേദന അനുഭവപ്പെട്ട ഉമേഷ് മുടന്തിയാണ് മൈതാനത്ത് നിന്ന് മടങ്ങിയത്. താരത്തെ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.
പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. പിന്നാലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ് മുഹമ്മദ് ഷമിയും മടങ്ങിയിരുന്നു. ഇപ്പോഴിതാ ഉമേഷും. താരത്തിന്റെ അഭാവം പരമ്പരയിലെ ഇന്ത്യയുടെ മുന്നേറ്റത്തില്‍ തിരിച്ചടിയാകും.
ഇതോടെ ഓസീസിനെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങിയ തമിഴ്നാട്ടുകാരന്‍ ടി. നടരാജന് ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: India pacer Umesh Yadav has been ruled out of the Test series against Australia