വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു


വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും ജൂലന്റെ കൈയ്യില്‍ ഭദ്രമാണ്.

Photo: ANI

ന്യൂഡല്‍ഹി:ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ താരം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിനോട് വിടപറയും. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബൗളര്‍മാരിലൊരാളായ ജൂലന്‍ സെപ്റ്റംബര്‍ 24 ന് ലോര്‍ഡ്‌സില്‍ തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കും.

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും ജൂലന്റെ കൈയ്യില്‍ ഭദ്രമാണ്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 352 വിക്കറ്റുകളാണ് ജൂലന്‍ വീഴ്ത്തിയത്. 2022 ഏകദിന ലോകകപ്പിനുശേഷം ജൂലന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നില്ല.

ജൂലന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ചിരുന്നു. 2018-ലാണ് താരം അവസാനമായി ട്വന്റി 20 കളിച്ചത്. 2021 ഒക്ടബോറില്‍ അവസാന ടെസ്റ്റ് മത്സരത്തിലും കളിച്ചു. 39 കാരിയായ ജൂലന്‍ 19-ാം വയസ്സിലാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ജൂലന്‍ 12 ടെസ്റ്റുകളിലും 68 ട്വന്റി 20യിലും 201 ഏകദിനത്തിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

ഇംഗ്ലണ്ടിനെതിരേ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബര്‍ 18 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

Content Highlights: jhulan goswami, jhulan goswami retirement, highest wicket taker in womens cricket, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented