ന്യൂഡല്‍ഹി:ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മയും ബാസ്‌കറ്റ്‌ബോള്‍ താരം പ്രതിമാസിങ്ങുമായുള്ള മോതിരം മാറല്‍ ചടങ്ങ് കഴിഞ്ഞു. ഞായറാഴ്ചയായിരുന്നു ചടങ്ങ്. വരാണസിയിലെ ബാസ്‌കറ്റ്‌ബോള്‍  കുടുംബാംഗമായ  പ്രതിമാസിങ്ങ് ഇന്ത്യന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമംഗമാണ്. 29 കാരനായ ഇഷാന്തും പ്രതിമാസിങ്ങും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു.

ISHANTH

പ്രതിമാസിങ്ങിന്റെ  സഹോദരിമാരയ ദിവ്യ,അകന്‍ക്ഷ,പ്രശാന്തി എന്നീ മൂന്നു പേരും ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ കളിച്ചിട്ടുണ്ട്. പ്രശാന്തി നിലവില്‍ ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം ക്യാപ്റ്റനാണ്‌. മറ്റൊരു സഹോദരി ബാസ്‌കറ്റ്‌ബോള്‍ കോച്ചും കൂടിയാണ്‌.

ISHANTH
നിലവില്‍ ഇന്ത്യന്‍ടീമില്‍ ഉള്‍പ്പെടാത്ത ഇഷാന്ത് ഐപിഎലില്‍ പൂണെ സൂപ്പര്‍ ജെയിന്റ്‌സിന്റെ താരം കൂടിയാണ്.
സഹതാരം രോഹിത്‌ ശര്‍മ്മയടക്കമുള്ളവര്‍ ഇഷാന്തിന് ആശംസകളര്‍പ്പിച്ചു.