പൃഥ്വി ഷാ | Photo: twitter.com
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള് ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന പൃഥ്വി ഷായെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ട്വന്റി 20 ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനും. ശ്രീലങ്കന്‍ പരമ്പരയ്ക്കു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലും രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു.
ട്വന്റി 20 ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

അതേസമയം ഏകദിന ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. ഹാര്‍ദിക്കാണ് വൈസ് ക്യാപ്റ്റന്‍. കുടുംബവുമായ ബന്ധപ്പെട്ട കാര്യങ്ങളുള്ളതിനാല്‍ കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സെലക്ഷന് കമ്മിറ്റി അറിയിച്ചു.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എസ് ഭരത്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാന് മാലിക്.

നേരത്തെ ശ്രീലങ്കയ്ക്കെതിരേ നടന്ന ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. കാല്‍മുട്ടിലേറ്റ പരിക്കാണ് സഞ്ജുവിന് തിരിച്ചടിയായത്. സഞ്ജുവിന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. താരം പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായോ എന്നത് വ്യക്തമല്ല. മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത പേസര്‍ ജസ്പ്രീത് ബുംറയും ടീമിലില്ല.
Content Highlights: India name squads for New Zealand series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..