ബ്രിസ്‌ബേന്‍: പരിക്ക് അലട്ടുന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ നാല് പേസ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കിയേക്കും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സ്പിന്നര്‍ അശ്വിന്‍ പരിക്കിന്റെ നിഴലിലാണ്. താരം അവസാന ടെസ്റ്റില്‍ കളിച്ചില്ലെങ്കിലാണ് നാല് പേസര്‍മാര്‍ക്ക് കളിക്കാന്‍ അവസരം ഒരുങ്ങുക.

നിലവില്‍ പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒന്നാമത്. അശ്വിന്‍ കളിച്ചില്ലെങ്കില്‍ താരത്തിന് പകരം തമിഴ്‌നാട് ബൗളര്‍ ടി.നടരാജന്‍ ടീമിലിടം നേടും. 

ബുംറയും പരിക്കിന്റെ പിടിയിലായതിനാല്‍ മുഹമ്മദ് സിറാജിനായിരിക്കും പേസ് ബൗളിങ് ചുമതല. സിറാജ്, സൈനി, ശാര്‍ദുല്‍ ഠാക്കൂര്‍, നടരാജന്‍ എന്നിവരായിരിക്കും അവസാന ടെസ്റ്റിലെ ഇന്ത്യന്‍ ടീമിലിടം നേടുക. ഓള്‍റൗണ്ടര്‍ ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറും ഇടം നേടിയേക്കും. ബാറ്റിങ്ങിലും തിളങ്ങാന്‍ കഴിയുന്ന സ്പിന്നറാണ് സുന്ദര്‍

Content Highlights: India might field 4 pacers in Brisbane Test amid R Ashwin's back issues