ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്: മൂന്നാം മത്സരത്തിലും പരാജയപ്പെട്ട് ഇന്ത്യ മഹാരാജാസ് പുറത്ത്


അവസാന ഓവറില്‍ വെറും ഒരു റണ്‍ മാത്രം വിട്ടുനല്‍കിയ ബ്രെറ്റ് ലീ ടീമിന്റെ വിജയശില്‍പ്പിയായി.

Photo: twitter.com/llct20

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. വേള്‍ഡ് ജയന്റ്‌സാണ് ഇന്ത്യ മഹാരാജാസിനെ കീഴടക്കിയത്. ഈ തോല്‍വിയോടെ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായി.

അഞ്ചുറണ്‍സിനാണ് വേള്‍ഡ് ജയന്റ്‌സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്റ്‌സ് 20 ഓവറില്‍ 228 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ മഹാരാജാസിന് 20 ഓവറില്‍ 223 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍: വേള്‍ഡ് ജയന്റ്‌സ് 20 ഓവറില്‍ അഞ്ചിന് 228. ഇന്ത്യ മഹാരാജാസ് 20 ഓവറില്‍ ഏഴിന് 223.

ഈ വിജയത്തോടെ വേള്‍ഡ് ജയന്റ്‌സ് ഫൈനലിലെത്തി. ഫൈനലില്‍ ഏഷ്യ ലയണ്‍സാണ് വേള്‍ഡ് ജയന്റ്‌സിന്റെ എതിരാളി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ മഹാരാജാസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് വേള്‍ഡ് ജയന്റ്‌സ് തകര്‍ത്തടിച്ചു. 46 പന്തുകളില്‍ നിന്ന് ഏഴ് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 89 റണ്‍സെടുത്ത ഹെര്‍ഷല്‍ ഗിബ്‌സിന്റെയും 33 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്ത മസ്റ്റാര്‍ഡിന്റെയും ബാറ്റിങ് മികവിലാണ് വേള്‍ഡ് ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 14 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത കെവിന്‍ ഒബ്രയനും മികച്ച പ്രകടനം പുറത്തെടുത്തു. മഹാരാജാസിനുവേണ്ടി മുനാഫ് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

229 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഹാരാജാസ് നന്നായി പൊരുതിയെങ്കിലും പടിക്കല്‍ കലമുടച്ചു. ഓപ്പണര്‍ നമന്‍ ഓജയും ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നമന്‍ ഓജ 51 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെ 95 റണ്‍സെടുത്ത് ടോപ് സ്‌കോററായി. യൂസഫ് 22 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്തപ്പോള്‍ ഇര്‍ഫാന്‍ വെറും 21 പന്തുകളില്‍ നിന്ന് 56 റണ്‍സ് അടിച്ചെടുത്തു.

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന മഹാരാജാസ് അവിശ്വസനീയമായി തോല്‍ക്കുകയായിരുന്നു. വിജയമുറപ്പിച്ചാണ് ഇര്‍ഫാന്‍ മടങ്ങിയത്. അവസാന ഓവറില്‍ വെറും ഏഴ് റണ്‍സായിരുന്നു മഹാരാജാസിന്റെ വിജയലക്ഷ്യം. എന്നാല്‍ ആദ്യ പന്തില്‍ ഇര്‍ഫാനെ മടക്കി ബ്രെറ്റ് ലി മഹാരാജാസിന് തിരിച്ചടി നല്‍കി. അവസാന ഓവറില്‍ വെറും ഒരു റണ്‍ മാത്രം വിട്ടുനല്‍കിയ ബ്രെറ്റ് ലീ ടീമിന്റെ വിജയശില്‍പ്പിയായി.

Content Highlights: India Maharajas vs World Giants match in Legend league cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented