Photo: PTI
ദുബായ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തി എന്ന ഇന്ത്യയുടെ സന്തോഷം നീണ്ടുനിന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍, ആറ് മണിക്കൂറിനകം ഇന്ത്യയെ മാറ്റി ഐ.സി.സി. ഓസ്‌ട്രേലിയയെ വീണ്ടും പ്രതിഷ്ഠിച്ചു. പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ റേറ്റിങ് പോയന്റ് 115-ഉം ഓസ്‌ട്രേലിയയുടേത് 126-ഉം ആണ്. ഇന്ത്യക്ക് 115-ഉം ഓസ്ട്രേലിയക്ക് 111-ഉം ആണെന്നാണ് ആദ്യ അറിയിപ്പ്. ഇന്ത്യയുടെ റേറ്റിങ് പോയന്റ് കുറഞ്ഞില്ലെങ്കിലും ഓസ്‌ട്രേലിയയുടേത് കൂടി.
ഐ.സി.സിയുടെ യു ടേണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ രോഷത്തിനിടയാക്കി. എന്താണ് സംഭവിച്ചതെന്ന് ഐ.സി.സി. വിശദീകരിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് വിജയം നേടിയിരുന്നു.
ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പര 3-0ന് നേടിയതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിലും ഒന്നാമതെത്തിയിരുന്നു. ട്വന്റി 20-യില്‍ ഇന്ത്യ നേരത്തേതന്നെ ഒന്നാം റാങ്കിലാണ്. എല്ലാ ഫോര്‍മാറ്റിലും ആദ്യമായി ഒന്നാം റാങ്കിലെത്തി എന്ന സന്തോഷമാണ് ഐ.സി.സി. തല്ലിക്കെടുത്തിയത്.
Content Highlights: India loses top Test spot within hours icc website glitch
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..