Photo: AP
ധാക്ക: 2023 ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്ത് നോട്ടമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 ന് തൂത്തുവാരിയതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
നിലവില്‍ 58.93 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. 76.92 റേറ്റിങ്ങുള്ള ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് അവശേഷിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ പരമ്പര നേടിയാല്‍ ഇന്ത്യയ്ക്ക് അനായാസം ഫൈനലിലെത്താം. ഓസ്‌ട്രേലിയ ഏകദേശം ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കും ഫൈനല്‍ സാധ്യതയുണ്ട്. പോയന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. നിലവില്‍ ഓസ്‌ട്രേലിയയുമായി മത്സരിക്കുന്ന ശ്രീലങ്ക അടുത്ത പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. മറുവശത്ത് ശ്രീലങ്കയ്ക്ക് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡാണ് അടുത്ത പരമ്പരയിലെ എതിരാളി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 4-0 നോ 3-0 നോ 3-1 നോ നേടിയാല്‍ ഇന്ത്യയ്ക്ക് മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിലേക്ക് കയറാം. പക്ഷേ 2-0 നോ 1-0 നോ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് മറ്റ് മത്സരഫലങ്ങള്‍ ആശ്രയിക്കേണ്ടിവരും. വലിയ മാര്‍ജിനില്‍ പരമ്പര തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകും.
Content Highlights: indian cricket team, world test championship final, india in world test championship, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..