ന്നിലെ ക്രിക്കറ്റ്‌ പ്രേമി ഒരുപാട് കാലം പിന്നിലേക്ക് സഞ്ചരിക്കുന്നു.ഓർമ്മയിൽ മനോഹരമായ ഒരു ജലച്ചായ ചിത്രം പോലെ!!!1983 ജൂൺമാസം 25 എന്ന ദിവസം ഓരോ ഇന്ത്യക്കാരാനും ലോകത്തോട് അഭിമാനപൂർവ്വം ഉറക്കെ വിളിച്ചു പറഞ്ഞു, ഞങ്ങൾ കിരീടം സ്വന്തമാക്കിയിരിക്കുന്നു!!!

കപിൽ ദേവ് നികൻജ് എന്ന ഹരിയാനക്കാരൻ ക്രിക്കറ്റിന്റെ മക്കയിൽ ലോകകിരീടം പേറി നിന്നത് പല രാജ്യങ്ങൾക്കും അത്ഭുതവും അതിനുപരി അസൂയയും ഉളവാക്കിയിരുന്നു. ആ വിജയം രണ്ട് തവണ ലോകകപ്പ് സ്വന്തമാക്കിയ കരീബിയൻ പടയിൽ നിന്നാണ് ഇന്ത്യ വിജയം കൈവരിച്ചത്ത്. ജോയൽ ഗർണറും ഹോൾഡിഡിങ്ങും മാർഷലും അടങ്ങുന്ന പേസ് നിരയെ നേരിടുക അത്ര എളുപ്പമല്ലായിരുന്നു.

ആ ലോക കപ്പിന് വേണ്ടി മാത്രം നിർമ്മിച്ച കുറെ മനുഷ്യബോംബുകൾ ഉണ്ടായിരുന്നു ഇന്ത്യൻ നിരയിൽ. യശ്പാല്‍ ശർമ്മ, സന്ദീപ് പാട്ടീൽ, റോജർ ബിന്നി തുടങ്ങിയവർ. സിംബാബ്‌വേക്കെതിരെ 17 റണ്സിന് അഞ്ചു വിക്കറ്റ് നഷ്ടമായ ടീമിനെ കപിൽ ദേവ് എന്ന അത്ഭുതനായകൻ ഒറ്റയ്ക്ക് ചുമലിലേറ്റി. 126 പന്തുകളിൽ 175 റ ണ്ണുകൾ നേടി ഇന്ത്യയെ സുരക്ഷിത തീരത്തിലെത്തിച്ചു. ഏകദിന ക്രിക്കറ്റിൽ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്സ് ആയിരുന്നു ലോഡ്സ് കാണികൾ സാക്ഷ്യം വഹിച്ചത്.

അന്നുമുതൽക്ക് ഇന്ത്യയുടെ മത്സരങ്ങൾ ലോകജനത ശ്രദ്ധയോടെ വീക്ഷിക്കാൻ തുടങ്ങി. അതുവരെ ലോകകപ്പിൽ അത്തരമൊരു പോരാട്ടവീര്യം മറ്റൊരു ടീമും കാഴ്ച വെച്ചിരുന്നില്ല. ഫൈനലിൽ കരീബിയൻ പേസ് വന്യതയുടെ വേഗം പോലും തിരിച്ചറിയാൻ കഴിയാതെ ഇന്ത്യ 183 റ ണ്സുകളിൽ ഒതുക്കി. എങ്കിലും ഇന്ത്യ വിശ്വാസം കൈവിട്ടില്ല, അവർ കാത്തിരുന്ന നിമിഷം കപിൽ ദേവ് എന്ന മാന്ത്രികനിലൂടെ ആയിരുന്നു.

വിവ് റീച്ചാർഡ്സ് ബാറ്റിൽ നിന്നുയർന്ന പന്ത് ഗ്രൗണ്ടിന്റ പകുതിയോളം ദൂരം പിന്നോട്ടോടിയ കപിലിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യൻ നായകൻ അന്നുമുതൽ പുതിയ ക്രിക്കറ്റ്‌ സംസ്കാരത്തിന്റെ പ്രതീകമാന്നെന്നു തെളിയിച്ചു. മൊഹീന്ദർ അമർനാഥും മദൻ ലാലും ചേർന്ന് കരീബിയൻ  നിരയെ 140 റണ്ണുകളിൽ ഒതുക്കി. ഒരുപാട് കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ മേൽവിലാസം ആയിരുന്നു കപിലും സംഘവും നേടിയ ആ വിജയം!!! ഒരിക്കലും മറക്കാനാകാത്ത ലോക കിരീടമാണ് കപിലും കൂട്ടാളികളും ചേർന്ന് നേടിയെടുത്ത് യാഥാർഥ്യമാക്കിയ സ്വപ്ന സാക്ഷാത്ക്കാരം!!!

Content Highlights: India first world cup victory, Kapil dev, the great victory of team India